ഗ്രാമീണ റോഡുകള്‍ വയനാട്ടില്‍ അധിക കിലോമീറ്ററുകള്‍ അനുവദിക്കണം: പ്രിയങ്ക ഗാന്ധി എംപി

കല്‍പ്പറ്റ: വയനാട് ജില്ലയുടെ സവിശേഷ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വയനാടിന് ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണസമയത്ത് അധിക കിലോമീറ്ററുകള്‍ അനുവദിക്കാന്‍ കെഎസ്ആര്‍ആര്‍ഡിഎ യോട് അവശ്യപെട്ട് പ്രിയങ്ക ഗാന്ധി എം.പി. ഉയര്‍ന്ന ആദിവാസി സാന്ദ്രതയുള്ള ബ്ലോക്കുകളിലെയും പ്രദേശങ്ങളിലെയും ആദിവാസി ഗ്രാമങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമായി പറയുന്നുണ്ട്.
കൂടാതെ, ആസ്പിറേഷനല്‍ ജില്ലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുമുണ്ട്. കേരളത്തിലെ ഏക ആസ്പിറേഷനല്‍ ജില്ലയാണ് വയനാട്, കൂടാതെ ആദിവാസികളുടെ ഗണ്യമായ ജനസംഖ്യയുമുണ്ട്. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലുള്ള എല്ലാ വികസനത്തിനും കണക്റ്റിവിറ്റി നിര്‍ണായകമാണെന്നും പ്രിയങ്ക ഗാന്ധി എം.പി.
അദ്യ ഘട്ടത്തില്‍ വയനാട് ജില്ലയില്‍ കണ്ടെത്തിയ 331 റോഡുകളില്‍ 64 റോഡുകള്‍ക്ക് മാത്രമാണ് അംഗികാരം ലഭിച്ചിരുന്നത്. ഈ വിഷയത്തില്‍ വയനാട് എം.പി. പ്രിയങ്ക ഗാന്ധി വയനാട് ജില്ലയിലെ ബാക്കിയുള്ള റോഡുകള്‍ക്ക് കൂടി അംഗീകാരം ലഭിക്കുന്നതിനായി കേന്ദ്ര ഗ്രാമവികസന മന്ത്രിയോട് ആവശ്യപ്പെടുകയും 300 റോഡുകള്‍ക്ക് ചഞകഉഅ അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു.
നേരത്തെ റോഡുകളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, വയനാട് ജില്ലയിലെ പ്രതികൂലമായ കാലാവസ്ഥ സാഹചര്യത്തില്‍ കണ്ടെത്തിയ മുഴുവന്‍ റോഡുകളും ഒമാസ് അപ്ലിക്കേഷനില്‍ രേഖപ്പെടുത്തുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടും പ്രിയങ്ക ഗാന്ധി എം.പി. ഇടപെടല്‍ നടത്തിയിരുന്നു. ഇതുപ്രകാരം റോഡുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി ഒരു മാസം നീട്ടിക്കിട്ടുകയും ചെയ്തിരുന്നു.
ആദ്യ ബാച്ചില്‍ കേരളത്തില്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ആകെ 500 കിലോമീറ്ററില്‍ 20 കിലോമീറ്റര്‍ റോഡ് മാത്രമാണ് നിലവില്‍ ഉജഞ തയ്യാറാക്കാനായി വയനാട് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്.
വയനാട് ജില്ലയില്‍ ചഞകഉഅ അംഗീകരിച്ച 300 റോഡുകളുടെ മുന്‍ഗണനാ പട്ടിക വയനാട് എം പി ഇതിനോടകം സമര്‍പ്പിച്ചിട്ടുണ്ട്. ഈ റോഡുകളുടെ ഡി.പി.ആര്‍. തയ്യാറാക്കുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായും, വയനാട് ജില്ലയിലെ റോഡ് പ്രവൃത്തികള്‍ക്ക് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കണം എന്നും വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇപ്പോള്‍ അനുവദിച്ച 20 കിലോമീറ്റര്‍ തികച്ചും അപര്യാപ്തമാണെന്നും കൂടുതല്‍ കിലോമീറ്റര്‍ അനുവദിക്കണമെന്നും പ്രിയങ്ക ഗാന്ധി എം. പി. അവശ്യപ്പെട്ടു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍