തെരുവ് നായയുടെ ആക്രമണത്തില്‍ വയോധികക്ക് പരിക്ക്

തലപ്പുഴ: തലപ്പുഴ പൊയിലില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ വയോധികക്ക് പരിക്കേറ്റു. പൊയില്‍ സ്വദേശി കപ്പലുമാക്കല്‍ അന്നമ്മ (72) യ്ക്കാണ് കാലില്‍ സാരമായ മുറിവേറ്റത്. രാവിലെ ആറരയോടെ പാല്‍ വാങ്ങുന്നതിനായി പോകുമ്പോള്‍ റോഡരികില്‍ വെച്ചായിരുന്നു സംഭവം. നിലത്തു വീണിട്ടും നായ് ആക്രമണം തുടരുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ചിലര്‍ ബഹളം വെച്ചാണ് നായയെ ഓടിച്ചകറ്റിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് അന്നമ്മയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.വനത്തിനോട് ചേര്‍ന്ന മേഖലയായതിനാലും മുറിവിന്റെ സ്വഭാവവും കണ്ടിട്ട് നായ പോലുള്ള മറ്റേതെങ്കിലും മൃഗമാണോയെന്നുള്ള സംശയവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍