പാസ്റ്റര്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ ഭീഷണി പോലീസ് കേസെടുത്തു

ബത്തേരി: വയനാട്ടില്‍ നടന്ന ബജ്‌റംഗ്ദള്‍ ഭീഷണിപ്പെടുത്തല്‍ കേസെടുത്ത് പോലീസ്. ഹിന്ദു വീടുകളില്‍ കയറിയാല്‍ കാല്‍ വെട്ടുമെന്ന് പാസ്റ്റര്‍ക്ക് നേരെ ഭീഷണി മുഴക്കിയതിനാണ് ബത്തേരി പൊലീസ് കേസെടുത്തിരിക്കുന്നത്.ഭീഷണി, തടഞ്ഞു വെക്കല്‍, കലാപശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പാസ്റ്ററുടെ വാഹനം തടഞ്ഞ് ബത്തേരി ടൗണില്‍ വെച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വെക്കേഷന്‍ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാന്‍ ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് എത്തിയ പാസ്റ്ററെയാണ് ഒരു കൂട്ടം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഏപ്രിലില്‍ നടന്ന സംഭവമാണിത്. ഹിന്ദു വീടുകളില്‍ കയറിയാല്‍ ഇനി അടി ഉണ്ടാകില്ല. കാല്‍ അങ്ങ് വെട്ടിക്കളയും. അടി കൊണ്ട് കാര്യമില്ല എന്ന് പാസ്റ്ററെ തടഞ്ഞുവെച്ച് യുവാക്കള്‍ ഭീഷണി മുഴക്കുന്നത് വീഡിയയോയില്‍ കാണാന്‍ കഴിയും. പാസ്റ്റരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍