ജില്ലാപഞ്ചായത്ത് വാര്‍ഡുകളുടെ പുനര്‍നിര്‍ണയം; ഹിയറിംഗ് പൂര്‍ത്തിയായി; വാര്‍ഡുകള്‍ 346 ആയി വര്‍ദ്ധിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളിലെയും കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ചുള്ള പരാതികളിന്മേല്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ നടത്തിയ ഹിയറിങ് പൂര്‍ത്തിയായി. 14 ജില്ലകളിലായി ആകെ 147 പരാതികളാണ് ലഭിച്ചിരുന്നത്. പരാതി സമര്‍പ്പിച്ചവരില്‍ ഹാജരായ മുഴുവന്‍ പേരെയും കമ്മീഷന്‍ നേരില്‍ കേട്ടു. ഇതോടെ വാര്‍ഡ് വിഭജനത്തിന്റെ നടപടികളും അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
ജില്ലാ പഞ്ചായത്ത് വാര്‍ഡ് വിഭജനത്തിന്റെ കരട് നിര്‍ദ്ദേശങ്ങള്‍ ജൂലൈ 21ന് പ്രസിദ്ധീകരിച്ചിരുന്നു. ഇനി അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ വാര്‍ഡ് പുനര്‍നിര്‍ണയ പ്രക്രിയ പൂര്‍ത്തിയാകും. 14 ജില്ലാ പഞ്ചായത്തുകളിലായി നിലവിലുണ്ടായിരുന്ന 331 വാര്‍ഡുകള്‍ പുനര്‍നിര്‍ണയത്തോടെ 346 ആയി വര്‍ദ്ധിക്കും.
തിരുവനന്തപുരം തൈക്കാട് പി.ഡബഌൂ.ഡി റെസ്റ്റ്ഹൗസില്‍ നടന്ന ഹിയറിംഗില്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാനായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍, കമ്മീഷന്‍ അംഗം ഡോ.രത്തന്‍ യു.ഖേല്‍ക്കര്‍, കമ്മീഷന്‍ സെക്രട്ടറി എസ്.ജോസ്‌നമോള്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
7xjc3t
2zty7l