വില്‍പ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവും ഹാന്‍സുമായി ഒരാള്‍ പിടിയില്‍

വൈത്തിരി: ചുണ്ടേല്‍ വെള്ളം കൊല്ലി മണല്‍പള്ളി വീട്ടില്‍ ഖാലിദ് മണല്‍പള്ളി (50) യെയാണ് വൈത്തിരി പോലീസ് പിടികൂടിയത്. ഇന്ന് ഉച്ചയോടെ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇയാളുടെ വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ പരിശോധന നടത്തിയപ്പോഴാണ് 12.5 ലിറ്റര്‍ വിദേശ മദ്യവും 598 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സും പിടിച്ചെടുത്തത്. ഇയാള്‍ക്ക് എക്‌സൈസില്‍ 3 കേസുകളുണ്ട്. വൈത്തിരി പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സി.ആര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ അനൂപ്, എ.എസ്.ഐ അസ്മ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷുക്കൂര്‍, നാസര്‍, നാള്‍ട്ടണ്‍ ജൂഡി, സിവില്‍ പോലീസ് ഓഫീസര്‍ രതിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍