വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും നിരോധനം പിന്‍വലിച്ചു

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ മഴ കുറഞ്ഞ സാഹചര്യത്തില്‍ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും മാനന്തവാടി താലൂക്ക് പരിധിയില്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ മക്കിമല, കമ്പമല എന്നിവിടങ്ങളിലേയും വൈത്തിരി താലൂക്ക് പരിധിയില്‍ മേപ്പാടി ഗ്രാമപഞ്ചായത്തിലുള്ള തൊള്ളായിരം കണ്ടിയിലെയും റിസോര്‍ട്ടുകള്‍, ഹോം സ്‌റ്റേകള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഉത്തരവിട്ടു. വെള്ളച്ചാട്ടങ്ങള്‍ കാണുന്നതിന് മാത്രമാണ് അനുമതി നല്‍കുന്നതെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പ് വരുത്തണം. എന്നാല്‍, കുറുവ ദ്വീപ്, ക്വാറികള്‍,
യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യല്‍ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍