കടന്നലിന്റെ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു

തരിയോട്: തേങ്ങ പറിക്കാനായി തെങ്ങില്‍ കയറിയ മധ്യവയസ്‌കന്‍ കടന്നലിന്റെ കുത്തേറ്റ് മരിച്ചു. തരിയോട് എട്ടാംമൈല്‍ ചെറുമലയില്‍ ജോയ് പോള്‍ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ജോയിക്ക് കടന്നല്‍ കുത്തേറ്റത്. മെഷീനുപയോഗിച്ച് തെങ്ങില്‍ കയറി തേങ്ങ പറിക്കുന്നതിനിടെ തെങ്ങിലുണ്ടായിരുന്ന കടന്നല്‍ക്കൂടിളകി ജോയിയെ കടന്നലുകള്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ജോയിയെ കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. വൈകുന്നേരത്തോടെ ശാരീരിക ബുദ്ധിമുട്ടുകള്‍ കുറഞ്ഞെങ്കിലും രാത്രി നില വഷളാകുകയും അര്‍ധരാത്രി പിന്നിട്ടതോടെ മരിക്കുകയുമായിരുന്നു. ഭാര്യ: ഷൈല. മക്കള്‍: ജെസ്ലിന്‍ ( നെഴ്‌സ്, ജെര്‍മ്മനി), അനിഷ ( നെഴ്‌സിംഗ് വിദ്യാര്‍ത്ഥിനി, ബംഗളൂരു), സെബിന്‍. സംസ്‌കാരം പിന്നീട് തരിയോട് സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയില്‍ നടക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍