OPEN NEWSER

Sunday 12. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വീണ്ടും റെക്കോര്‍ഡിട്ടു; സ്വര്‍ണത്തിന് പൊള്ളും വില

  • Keralam
08 Aug 2025

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. പവന് ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു. ഇതോടെ പവന് 75760 രൂപയായി. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വിലയാണിത്. ഗ്രാമിന് 70 രൂപയും വര്‍ധിച്ചു. ഗ്രാം ഒന്നിന് 9470 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. 
ഇന്ത്യക്കുമേല്‍ ട്രംപ് ചുമത്തിയ ഉയര്‍ന്ന താരിഫ് തന്നെയാണ് സ്വര്‍ണവിലയിലും ഇന്ത്യന്‍ വിപണിയും ഒരുപോലെ പ്രതിഫലിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ട് ദിവസത്തിനിടെ മാത്രം ഒരു പവന് വര്‍ധിച്ചത് 2560 രൂപയാണ്. പണിക്കൂലി ഉള്‍പ്പെടെ നല്‍കി ഒരു പവന്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങണമെങ്കില്‍ 80000ന് മുകളില്‍ പൈസ കൊടുക്കേണ്ട അവസ്ഥയാണിപ്പോള്‍.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   13-Aug-2025

nkf26u


LATEST NEWS

  • ഹോം മൈക്കില്‍ നിന്നും ഷോക്കേറ്റ് മധ്യവയസ്‌കന്‍ മരിച്ചു
  • കമ്പമല കുരിശിന്റെ വഴി; വനംവകുപ്പ് കേസെടുത്തു
  • പുല്‍പ്പള്ളിയിലെ മോഷണങ്ങള്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
  • പാക്കം ചേകാടി മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷം
  • വോട്ടിങ് രേഖകളുടെ പോസ്റ്റ് പോള്‍ സ്‌കൂട്ടിനി ചെയ്തു
  • ലോറിക്കും പിക്കപ്പിനും ഇടയില്‍പ്പെട്ട് വയോധികന്‍ മരിച്ചു
  • നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികള്‍
  • മൂന്ന് മണ്ഡലത്തിലും പിങ്ക് ബൂത്തും വനിതാ ബൂത്തും
  • വയനാട് ജില്ലയില്‍ 78.77 ശതമാനം പോളിങ് (7.30 പി.എം വരെ)
  • വയനാടന്‍ ജനതയെ വഞ്ചിച്ച കോണ്‍ഗ്രസിന് ജനങ്ങള്‍ മറുപടി നല്‍കും: ഇ ജെ ബാബു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show