OPEN NEWSER

Thursday 30. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ടൗണ്‍ഷിപ്: ഒന്നാം ഘട്ടത്തിലെ 178 വീടും ഊരാളുങ്കല്‍ ഇന്ന് കിഫ്‌കോണിനു കൈമാറും; 140 വീടുകള്‍ കൈമാറി

  • Kalpetta
30 Apr 2026

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ  ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ് ഒന്നാം ഘട്ടത്തിലെ 178 വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇന്ന് കിഫ്‌കോണിനു കൈമാറും. സേവനകണക്ഷനുകളടക്കം സര്‍വ്വ സജീകരണങ്ങളും ചെയ്തു പരിശോധനകളും പൂര്‍ത്തിയാക്കിയാണ് അന്തിമപരിശോധനയ്ക്കായി കൈമാറുന്നത്. ഇതിനകം 140 വീടുകള്‍ കിഫ്‌കോണിനു കൈമാറി. ബാക്കിയുള്ള 38 വീടുകളും ഇന്ന് കൈമാറുമെന്ന് ഊരാളുങ്കല്‍ സൊസൈറ്റി അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ത്തന്നെ 102 വീടുകള്‍ പൂര്‍ണ്ണവാസയോഗ്യമാക്കി കിഫ്‌കോണിനു കൈമാറിയിരുന്നു. ഇന്നു 38 വീടുകള്‍കൂടി അന്തിമപരിശോധനയ്ക്കു നല്‍കുന്നതോടെ നിര്‍മ്മാതാക്കളായ ഊരാളുങ്കല്‍ സൊസൈറ്റി കിഫ്‌കോണിനു പണി തീര്‍ത്തു കൈമാറിയ വീടുകള്‍ 140 ആയി. സേവനകണക്ഷനുകള്‍ നല്‍കുന്ന പ്രവൃത്തി പൂര്‍ത്തിയാക്കിയ ബാക്കി 38 വീടുകളാണു ഇന്ന് കൈമാറുന്നത്. 

കബോര്‍ഡുകളും വാര്‍ഡ്‌റോബുകളും അടക്കം ഇന്റീരിയര്‍ പൂര്‍ണ്ണമായും ചെയ്തു. സബ് സ്‌റ്റേഷനുകളില്‍നിന്നു ഫീഡര്‍ പില്ലറുകളിലേക്കും അവിടെനിന്നു വീടുകളിലേക്കും വൈദ്യുതി എത്തുന്നത് മണ്ണിനടിയിലെ ഡക്റ്റുകള്‍ വഴിയാണ്. അതും പൂര്‍ത്തിയാക്കി. കുടിവെള്ളകണക്ഷനുകളും നല്കി. എല്ലാ വീട്ടിലും സമൃദ്ധമായി ജലം എത്തുന്നുണ്ട്. കൈമാറിയ മുഴുവന്‍ വീട്ടിലെയും കക്കൂസ് മാലിന്യങ്ങള്‍ നീക്കാനുള്ള സ്വീവേജ് സംവിധാനം സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുമായി ബന്ധിപ്പിച്ചും കഴിഞ്ഞു. വിവിധ സേവനകേബിളുകളും വീടുകളുമായി ബന്ധിപ്പിച്ചു. പുരപ്പുറസോളാര്‍ സംവിധാനവും സ്ഥാപിച്ചാണ് ഒന്നാം ഘട്ടത്തിലെ മുഴുവന്‍ വീടും കൈമാറുന്നത്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് പരക്കെ വേനല്‍ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളി!ല്‍ യെല്ലോ അലര്‍ട്ട്
  • വയനാട് ടൗണ്‍ഷിപ്: ഒന്നാം ഘട്ടത്തിലെ 178 വീടും ഊരാളുങ്കല്‍ ഇന്ന് കിഫ്‌കോണിനു കൈമാറും; 140 വീടുകള്‍ കൈമാറി
  • പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍
  • ശുഭയാത്രാ സുരക്ഷിത യാത്ര; ജില്ലയില്‍ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണം ഊര്‍ജിതമാക്കി
  • നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു
  • നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു
  • മൂന്ന് കിന്റലോളം കുരുമുളക് മോഷ്ടിച്ച സംഭവം; ഒളിവിലായിരുന്ന ഒരാള്‍ കൂടി പിടിയില്‍; പിടിയിലായത് കളമശ്ശേരിയില്‍ ഒളിവില്‍ കഴിയവേ
  • പശുക്കള്‍ ചത്ത സംഭവം; മൃഗസംരക്ഷണ വകുപ്പ് അന്വേഷണം നടത്തും
  • മാനന്തവാടി നഗരസഭ ബസ് സ്റ്റാന്‍ഡ് കെട്ടിടം ഉടന്‍ പൊളിക്കും
  • ബെംഗളൂരുവിന് സമീപം വാഹനാപകടം; പുല്‍പ്പള്ളി സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show