സംസ്ഥാനത്ത് പരക്കെ വേനല്‍ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളി!ല്‍ യെല്ലോ അലര്‍ട്ട്
കടുത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് പരക്കെ വേനല്‍ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം പുറത്തുനിന്ന് വൈദ്യുതിയും വേനല്‍ മഴയും ലഭിക്കുന്നതോടെ ലോഡ്‌ഷെഡ്ഡിങ്ങ് വേണ്ടിവരുന്നില്ലെന്നാണ് കെഎസ്ഇബി യുടെ വിലയിരുത്തല്‍
വേനല്‍ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും നാശനഷ്ടങ്ങള്‍ ഉണ്ടായി. മെയ് രണ്ട് വരെ ശക്തമായ വേനല്‍ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. അതേസമയം, വടക്കന്‍ ജില്ലകളില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നുണ്ട്. പാലക്കാട് ജില്ലയില്‍ രേഖപ്പെടുത്തിയ താപനില 39.3 ഡിഗ്രി സെല്‍ഷ്യസ് ആണ്. കോഴിക്കോട് ജില്ലയിലും ഉയര്‍ന്ന താപനിലയായ 37. 9 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. 12 ജില്ലകള്‍ക്ക് നല്‍കിയിരുന്ന യെല്ലോ മുന്നറിയിപ്പ് പിന്‍വലിച്ചിട്ടുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
