മൂന്ന് കിന്റലോളം കുരുമുളക് മോഷ്ടിച്ച സംഭവം; ഒളിവിലായിരുന്ന ഒരാള്‍ കൂടി പിടിയില്‍; പിടിയിലായത് കളമശ്ശേരിയില്‍ ഒളിവില്‍ കഴിയവേ
പുല്‍പ്പള്ളി: ഷെഡില്‍ അതിക്രമിച്ചു കയറി മൂന്ന് കിന്റലോളം കുരുമുളക് മോഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പുല്‍പ്പള്ളി, വാക്കയില്‍ വീട്ടില്‍, അനന്റ് സെബാസ്റ്റ്യന്‍ (19) നെയാണ് പുല്‍പ്പള്ളി പോലീസ് എറണാകുളം, കളമശ്ശേരിയില്‍ നിന്ന് തിങ്കളാഴ്ച പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ മാര്‍ച്ചില്‍ പിടികൂടിയിരുന്നു.
ഫെബ്രുവരി 26 രാത്രിക്കും 27ന് പുലര്‍ച്ചെക്കുമിടയിലുമുള്ള സമയത്താണ് പാടിച്ചിറ, പള്ളിതാഴെ കുഴുപ്പുമാലിയില്‍ ബെന്നി മാത്യുവിന്റെ ഉടമസ്ഥയിലുള്ള ഷെഡ്ഡില്‍ മോഷണം നടന്നത്. ഷെഡിന്റെ പൂട്ട് കുത്തി തുറന്ന് അകത്തുകയറി മൂന്ന് ക്വിന്റലോളം വരുന്ന ആറു ചാക്ക് ഉണങ്ങിയ കുരുമുളകാണ് മോഷ്ടിച്ചത്.
മോഷണ വിവരം അറിഞ്ഞയുടന്‍ സംഭവസ്ഥലം സയന്റിഫിക്ക് ഓഫീസര്‍, ഫിംഗര്‍പ്രിന്റ് എക്‌സ്‌പേര്‍ട്ട് ഉള്‍പ്പെടെയുള്ളവര്‍ പരിശോധന നടത്തി. പിന്നീട് നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചുള്ള ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ പ്രതികളെ കണ്ടെത്തി. പാളക്കൊല്ലി, വാടാനക്കവല, ചെമ്പകപ്പുരയില്‍ വീട്ടില്‍ സി.എസ്. അനൂപ്(22), ചെറ്റപ്പാലം, താന്നിത്തെരുവ്, തെക്കേപ്പീടികയില്‍ വീട്, നൗഫല്‍ നൗഷാദ്(22), ചെറ്റപ്പാലം, താന്നിത്തെരുവ്, ചെവിടക്കന്‍ പാറക്കല്‍ വീട്, മുഹമ്മദ് സിനാന്‍(18) എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അനൂപും നൗഫലും ലഹരി കേസുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണ്. ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ കെ.വി മഹേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
