OPEN NEWSER

Tuesday 28. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ഗവ.മെഡിക്കല്‍ കോളേജ്: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഊര്‍ജ്ജിതം; മരങ്ങളുടെ കണക്ക് പരിവേഷ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തു

  • Mananthavadi
28 Apr 2026

മാനന്തവാടി: വയനാട് ഗവ. മെഡിക്കല്‍ കോളേജിന് പുതിയ ക്യാമ്പസ് സ്ഥാപിക്കുന്നതിനായി മാനന്തവാടി ടൗണിനോട് ചേര്‍ന്ന അമ്പു കുത്തിയിലെ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ഊര്‍ജ്ജിതം.  നിക്ഷിപ്ത വനഭൂമിയിലെ മരങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കി കേന്ദ്ര–വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിവേഷ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.28 ഏക്കറാണ് (11.278 ഹെക്ടര്‍) മെഡിക്കല്‍ കോളേജിനായി ഏറ്റെടുക്കുന്നത്. മരങ്ങളുടെ എണ്ണം, ഇനം, വലുപ്പം, പ്രായം എന്നിവ കണക്കാക്കി പ്രത്യേകം നമ്പറിട്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കി പോര്‍ട്ടലില്‍ സമര്‍പ്പിച്ചത്. സാമൂഹ്യവനവല്‍ക്കരണ വിഭാഗമാണ് കണക്കെടുത്തത്. ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം സ്ഥലം നേരത്തേതന്നെ വിട്ടുനല്‍കിയതാണ്. ന!ൂല്‍പ്പുഴ വില്ലേജിലാണ് ഭൂമി നല്‍കിയത്. വനംവകുപ്പിന്റെ ബത്തേരി റെയ്ഞ്ചില്‍ 8.973 ഹെക്ടറും മുത്തങ്ങയില്‍ 2.3477 ഹെക്ടറുമാണ് വനവല്‍ക്കരണത്തിനായി വിട്ടുനല്‍കിയത്.
റവന്യു, വനം വകുപ്പുകള്‍ സംയുക്ത സര്‍വേ നടത്തിയാണ് ഭ!ൂമി കണ്ടെത്തിയത്. റീബില്‍ഡ് കേരള ഡെവലപ്‌മെന്റ് (ആര്‍കെഡിപി) പദ്ധതിപ്രകാരം നൂല്‍പ്പുഴ വില്ലേജിലെ പുത്തൂരും കാപ്പാടും സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയാണിത്.



മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് തലപ്പുഴ ബോയ്‌സ് ടൗണിലുള്ള ഗ്ലെന്‍ലെവല്‍ എസ്‌റ്റേറ്റായിരുന്നു ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഇ!ൗ ഭൂമി നിയമക്കുരുക്കില്‍ കുടുങ്ങി പദ്ധതി വൈകുന്ന സാഹചര്യത്തിലാണ് അന്പുകുത്തിയിലെ സ്ഥലം ഏറ്റെടുക്കുന്നത്. മാനന്തവാടി നഗരത്തോട് ചേര്‍ന്നാണ് നിര്‍ദിഷ്ട ഭൂമി. നിലവിലെ ആശുപത്രിയില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍ ദൂരമേയുള്ളൂ. ആധുനിക ക്യാന്പസ് ഇവിടെ നിര്‍മിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.
മന്ത്രി ഒ ആര്‍ കേളു നിരന്തരം ഇടപെട്ടാണ് അന്പുകുത്തിയില്‍ സ്ഥലം ലഭ്യമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, മന്ത്രി ഒ ആര്‍ കേളു എന്നിവരുടെ അധ്യക്ഷതയില്‍ പലതവണ ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍ ചേര്‍ന്നാണ് തീരുമാനങ്ങളെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ വകുപ്പ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ സംയുക്ത യോഗം വിളിച്ചാണ് നടപടി വേഗത്തിലാക്കിയത്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജിയോയുടെ 'റീചാര്‍ജ് കൊള്ള'യ്‌ക്കെതിരെ വയനാട്ടില്‍ പ്രതിഷേധം ശക്തം; പുതിയ ആക്ടിവേഷനുകള്‍ നിര്‍ത്തിവെച്ച് റീട്ടെയിലര്‍മാര്‍
  • വയനാട് ഗവ.മെഡിക്കല്‍ കോളേജ്: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഊര്‍ജ്ജിതം; മരങ്ങളുടെ കണക്ക് പരിവേഷ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തു
  • ചൂട് താങ്ങാനാവാതെ പശുക്കള്‍ ചാകുന്നതായി പരാതി.
  • എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മേയ് 15 ന്; പ്ലസ് ടു ഫലം മേയ് 22 ന്
  • വയല്‍ക്കരയിലെ അപകടം: ചികിത്സയിലായിരുന്ന റിട്ട. അധ്യാപിക മരിച്ചു
  • കാര്‍ നിയന്ത്രണം വിട്ട് റോഡരികിലേക്ക്ഇടിച്ചിറങ്ങി; ആര്‍ക്കും പരിക്കില്ല
  • കൊടുംചൂടാറ്റാന്‍ വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
  • ചകിരിയുടെ മറവില്‍ നിരോധിത പുകയില; മുത്തങ്ങയില്‍ 853 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
  • ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
  • തണുപ്പുതേടി പാമ്പുകളെത്താം: ജാഗ്രത പാലിക്കണം, കടിയേറ്റാല്‍ ഉടന്‍ 108 ആംബുലന്‍സ് വിളിക്കുക
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show