OPEN NEWSER

Tuesday 28. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കൊടുംചൂടാറ്റാന്‍ വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

  • Keralam
28 Apr 2026

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഇന്ന് പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

ബുധനാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ ജില്ലകളില്‍ സാധാരണയെക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ , ജനങ്ങള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവില്‍ ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉയര്‍ന്ന താപനിലാ മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുകയാണ്.


അതോടൊപ്പം ഉത്തരേന്ത്യയിലും താപനില ഉയരുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡല്‍ഹിയില്‍ സീസണിലെ ആദ്യത്തെ പൊടിക്കാറ്റും ഉണ്ടായി. രാജ്യതലസ്ഥാനത്ത് ഇന്ന് നേരിയ തോതില്‍ വേനല്‍മഴ ലഭിക്കും എന്നാണ് വിലയിരുത്തല്‍. ഡല്‍ഹിയില്‍ നാല്പത്തിയഞ്ച് മിനിറ്റ് നേരമാണ് പൊടിക്കാറ്റ് നീണ്ടുനിന്നത്. ഗതാഗതം, വൈദ്യുതി വിതരണം എന്നിവ തടസപ്പെട്ടു. വിമാന സര്‍വീസുകളിലും പ്രതിസന്ധിയുമുണ്ടായി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മെയ് ഒന്ന് വരെ കനത്ത ചൂടും പൊടിക്കാറ്റും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കാര്‍ നിയന്ത്രണം വിട്ട് റോഡരികിലേക്ക്ഇടിച്ചിറങ്ങി; ആര്‍ക്കും പരിക്കില്ല
  • കൊടുംചൂടാറ്റാന്‍ വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
  • ചകിരിയുടെ മറവില്‍ നിരോധിത പുകയില; മുത്തങ്ങയില്‍ 853 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
  • ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
  • തണുപ്പുതേടി പാമ്പുകളെത്താം: ജാഗ്രത പാലിക്കണം, കടിയേറ്റാല്‍ ഉടന്‍ 108 ആംബുലന്‍സ് വിളിക്കുക
  • നിയമസഭാ തെരഞ്ഞെടുപ്പ്: കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ നടത്തി
  • സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ വൈദ്യുതി മുടങ്ങാം
  • കുഴിനിലം ചെക്ക് ഡാമില്‍ മുങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞു.
  • വാഹനാപകടത്തില്‍ 11 പേര്‍ക്ക് പരിക്ക്
  • കുഴിനിലം ചെക്ക് ഡാമില്‍ യുവാവ് മുങ്ങി മരിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show