OPEN NEWSER

Tuesday 28. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ചകിരിയുടെ മറവില്‍ നിരോധിത പുകയില; മുത്തങ്ങയില്‍ 853 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

  • S.Batheri
28 Apr 2026

മുത്തങ്ങ: എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ ജോയന്റ് എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍  മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് വയനാട് എക്‌സൈസ് ഇന്റലിജന്‍സ്, മുത്തങ്ങ ചെക്ക് പോസ്റ്റ്, സുല്‍ത്താന്‍ ബത്തേരി റെയിഞ്ച് എന്നീ പാര്‍ട്ടികള്‍ സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ കര്‍ണ്ണാടക ഭാഗത്ത് നിന്നും ചകിരി കയറ്റി കോഴിക്കോട് അരീക്കോടേക്ക് പോകുകയായിരുന്ന മിനിലോറിയില്‍ നിന്നും 853 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. 105 ചാക്കുകളിലായി സൂക്ഷിച്ച 42,650 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ്  പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട്
കെ.എല്‍ 65 എസ് 2395 നമ്പര്‍ ഐഷര്‍ മിനിലോറിയും, വാഹന െ്രെഡവറായ മണ്ണാര്‍ക്കാട് പെരിഞ്ചോളം ചോലക്കാട്ട് തൊടി വീട്ടില്‍ സിദ്ദീഖ്.സി.എച്ച് (38)  എന്നയാളെയും കസ്റ്റഡിയിലെടുത്ത ശേഷം തുര്‍നടപടികള്‍ക്കായി സുല്‍ത്താന്‍ ബത്തേരി പോലീസിന് കൈമാറി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ  സിറാജ്.എന്‍, രാജേഷ് കോമത്ത്,  വൈശാഖ്.കെ പ്രിവന്റീവ് ഓഫീസര്‍മാരായ കൃഷ്ണന്‍കുട്ടി.പി , അരുണ്‍ പ്രസാദ്.ഇ, അനീഷ് .എ.എസ്,  എം.കെ.സുരേന്ദ്രന്‍,  പ്രോമിസ്, അനില്‍.എ, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ രമ്യബി.ആര്‍, സിവില്‍ എക്‌സൈസ് ഡ്രൈവര്‍ അനുപ്രസാദ്, ബാലചന്ദ്രന്‍.കെ.കെ എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കാര്‍ നിയന്ത്രണം വിട്ട് റോഡരികിലേക്ക്ഇടിച്ചിറങ്ങി; ആര്‍ക്കും പരിക്കില്ല
  • കൊടുംചൂടാറ്റാന്‍ വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
  • ചകിരിയുടെ മറവില്‍ നിരോധിത പുകയില; മുത്തങ്ങയില്‍ 853 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
  • ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
  • തണുപ്പുതേടി പാമ്പുകളെത്താം: ജാഗ്രത പാലിക്കണം, കടിയേറ്റാല്‍ ഉടന്‍ 108 ആംബുലന്‍സ് വിളിക്കുക
  • നിയമസഭാ തെരഞ്ഞെടുപ്പ്: കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ നടത്തി
  • സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ വൈദ്യുതി മുടങ്ങാം
  • കുഴിനിലം ചെക്ക് ഡാമില്‍ മുങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞു.
  • വാഹനാപകടത്തില്‍ 11 പേര്‍ക്ക് പരിക്ക്
  • കുഴിനിലം ചെക്ക് ഡാമില്‍ യുവാവ് മുങ്ങി മരിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show