OPEN NEWSER

Monday 27. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നിയമസഭാ തെരഞ്ഞെടുപ്പ്: കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

  • Kalpetta
27 Apr 2026

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജോലിക്കായുള്ള ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ വയനാട്  ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ നടത്തി. 40 ശതമാനം റിസര്‍വേഷന്‍ ഉള്‍പ്പെടെ ആകെ 314 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ഡ്യൂട്ടിക്കായി തെരഞ്ഞെടുത്തത്. ഇതില്‍ 94 കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാരും 126 കൗണ്ടിംഗ് അസിസ്റ്റന്റുമാരും 94 മൈക്രോ ഒബ്‌സര്‍വര്‍മാരും ഉള്‍പ്പെടുന്നു. കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും മൈക്രോ ഒബ്‌സര്‍വര്‍മാര്‍ കേന്ദ്ര സര്‍ക്കാര്‍/ബാങ്ക്/കേന്ദ്ര പൊതുമേഖലാ ഉദ്യോഗസ്ഥരുമാണ്.

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍

നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ് കെ എം ജെ ഹൈസ്‌കൂളിലും സുല്‍ത്താന്‍ ബത്തേരിയിലെ വോട്ടെണ്ണല്‍ സെന്റ് മേരീസ് കോളേജിലും മാനന്തവാടി നിയമസഭ മണ്ഡലത്തിലേത് സെന്റ് പാട്രിക് സ്‌കൂളിലും നടക്കും.

വോട്ടെണ്ണലിനായി ഓരോ മണ്ഡലത്തിലും 14 ഇവിഎം ടേബിളുകള്‍ വീതം സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ടേബിളിലും ഗസറ്റഡ് പദവിയിലുള്ള ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, ഒരു കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരെ നിയോഗിക്കും.

കൂടാതെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായി ഓരോ മണ്ഡലത്തിലും പ്രത്യേക ടേബിളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരിയില്‍ ഒന്‍പത്, മാനന്തവാടിയില്‍ എട്ട്, കല്‍പറ്റയില്‍ ആറ് വീതം ടേബിളുകളാണ് ഒരുക്കിയിരിക്കുന്നത്.

കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രില്‍ 29 ന്

നിയമസഭാ പൊതു തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തിയ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രില്‍ 29നും മെയ് രണ്ടിനും നടക്കും. കലക്റ്ററേറ് ആസൂത്രണഭവന്‍ എപിജെ ഹാളില്‍ രാവിലെ ഒമ്പതിന് പരിശീലനം ആരംഭിക്കും. ആര്‍ ഒ മാരുടെ സ്റ്റാഫുകള്‍ക്കുള്ള പരിശീലനം അതാത് മണ്ഡലങ്ങളില്‍ മെയ് രണ്ടിന് നടക്കും.

നിയമന ഉത്തരവുകള്‍ ഓര്‍ഡര്‍ വെബ്‌സൈറ്റ് വഴി ഉദ്യോഗസ്ഥര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം.

കളക്ട്രേറ്റില്‍ നടന്ന റാന്‍ഡമൈസേഷനില്‍ മാന്‍പവര്‍ നോഡല്‍ ഓഫീസര്‍ വി.ടി ഘോളി, െ്രെടനിംഗ് നോഡല്‍ ഓഫീസര്‍ ടോമിച്ചന്‍ ആന്ററണി, ഐ.ടി നോഡല്‍ ഓഫീസര്‍ ജസിം ഹാഫിസ്, കല്പറ്റ ആര്‍ ഒ കെ.കെ ബിനി, എ ആര്‍ ഒ മാരായ ലതീഷ് കുമാര്‍, സി സുബൈര്‍ എന്നിവര്‍ പങ്കെടുത്തു.



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • തണുപ്പുതേടി പാമ്പുകളെത്താം: ജാഗ്രത പാലിക്കണം, കടിയേറ്റാല്‍ ഉടന്‍ 108 ആംബുലന്‍സ് വിളിക്കുക
  • നിയമസഭാ തെരഞ്ഞെടുപ്പ്: കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ നടത്തി
  • സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ വൈദ്യുതി മുടങ്ങാം
  • കുഴിനിലം ചെക്ക് ഡാമില്‍ മുങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞു.
  • വാഹനാപകടത്തില്‍ 11 പേര്‍ക്ക് പരിക്ക്
  • കുഴിനിലം ചെക്ക് ഡാമില്‍ യുവാവ് മുങ്ങി മരിച്ചു
  • മാനന്തവാടി നഗരമതിലുകളില്‍ കാനനഭംഗി വിരിയുന്നു; 'ആനത്താരകള്‍ക്കായി' വര്‍ണ്ണചിത്രങ്ങള്‍
  • പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു
  • കാട്ടിക്കുളം വയല്‍ക്കരയില്‍ വാഹനാപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്
  • മെഡിസെപ്പ് പദ്ധതി പുനഃപരിശോധിക്കണം: കേരള എന്‍ജിഒ അസോസിയേഷന്‍.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show