OPEN NEWSER

Tuesday 28. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ചൂട് താങ്ങാനാവാതെ പശുക്കള്‍ ചാകുന്നതായി പരാതി.

  • S.Batheri
28 Apr 2026

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ അതിശക്തമായ ചൂട് താങ്ങാനാവാതെ പശുക്കള്‍ ചാകുന്നതായി പരാതി.ശശിമല, പാടിച്ചിറ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം 4 പശുക്കള്‍ ചത്തു. തീറ്റയും വെള്ളവുമെടുക്കാതെ അഞ്ചോളം പശുക്കള്‍ അവശനിലയിലാണ്. ചെറിയമ്പനാട്ട് അപ്പച്ചന്‍, പള്ളിക്കമലില്‍ തടത്തില്‍ രവി എന്നിരുടെ പശുക്കളാണ് ചത്തത്. തടത്തില്‍ രവി, വലിയ വട്ടം രാജു എന്നിവരുടെ കറവ പശുക്കള്‍ തൊഴുത്തില്‍ അവശനിലയിലാണ്. പകല്‍ ചൂടിനെ തുടര്‍ന്ന് പശുക്കള്‍ കുഴഞ്ഞ് വീഴുകയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
അടിയ്ക്കടി ശ്വാസം വലിക്കുന്നതും ക്ഷീണം നേരിടുന്നതുമാണ് പ്രശ്‌നം. ചെറിയമ്പനാട്ട് അപ്പച്ചന്റെ ഫാമില്‍ ഫാനുകളും ഷവറുകളും സ്ഥാപിച്ചിട്ടും പശുക്കള്‍ ചാവുകയാണെന്ന് അപ്പച്ചന്‍ പറഞ്ഞു.ശരീരത്തിലെ ജലാംശം വാര്‍ന്ന് പോകുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. മുന്തിയ ഇനത്തില്‍പ്പെട്ട പശുക്കളാണ് ചുടിനെ പ്രതിരോധിക്കാന്‍ ശേഷിയില്ലാതെ തളര്‍ന്ന് വീഴുന്നത്. വായ്പയെടുത്തും മറ്റും പശുക്കളെ വാങ്ങിയ കര്‍ഷകരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം

 വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കന്നുകാലി സംരക്ഷണത്തില്‍ കര്‍ഷകര്‍ കുടുതല്‍ ജാഗ്രത പാലിക്കണമെന്ന് പാടിച്ചിറ വെറ്റിനറി ആശുപത്രി സര്‍ജന്‍ ഡോ.ലക്ഷ്മി അരവിന്ദ് പറഞ്ഞു. പകല്‍ സമയത്ത് ധാരളം ശുദ്ധജലം നല്‍കുകയും ദ്രവരൂപത്തിലുള്ള ഭക്ഷണം ഉറപ്പാക്കുകയും വേണമെന്നും പകല്‍ സമയത്ത് തൊഴുത്തിന് പുറത്ത് കന്നുകാലികളെ ഇറക്കി കെട്ടരുതെന്നും രോഗലക്ഷണങ്ങളോ അവശതകളോ കണ്ടാല്‍ സ്വയം ചികിത്സിക്കാതെ മൃഗശുപത്രിയെ അറിയിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നും ഡോക്ടര്‍ പറഞ്ഞു


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജിയോയുടെ 'റീചാര്‍ജ് കൊള്ള'യ്‌ക്കെതിരെ വയനാട്ടില്‍ പ്രതിഷേധം ശക്തം; പുതിയ ആക്ടിവേഷനുകള്‍ നിര്‍ത്തിവെച്ച് റീട്ടെയിലര്‍മാര്‍
  • വയനാട് ഗവ.മെഡിക്കല്‍ കോളേജ്: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഊര്‍ജ്ജിതം; മരങ്ങളുടെ കണക്ക് പരിവേഷ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തു
  • ചൂട് താങ്ങാനാവാതെ പശുക്കള്‍ ചാകുന്നതായി പരാതി.
  • എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മേയ് 15 ന്; പ്ലസ് ടു ഫലം മേയ് 22 ന്
  • വയല്‍ക്കരയിലെ അപകടം: ചികിത്സയിലായിരുന്ന റിട്ട. അധ്യാപിക മരിച്ചു
  • കാര്‍ നിയന്ത്രണം വിട്ട് റോഡരികിലേക്ക്ഇടിച്ചിറങ്ങി; ആര്‍ക്കും പരിക്കില്ല
  • കൊടുംചൂടാറ്റാന്‍ വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
  • ചകിരിയുടെ മറവില്‍ നിരോധിത പുകയില; മുത്തങ്ങയില്‍ 853 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
  • ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
  • തണുപ്പുതേടി പാമ്പുകളെത്താം: ജാഗ്രത പാലിക്കണം, കടിയേറ്റാല്‍ ഉടന്‍ 108 ആംബുലന്‍സ് വിളിക്കുക
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show