എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മേയ് 15 ന്; പ്ലസ് ടു ഫലം മേയ് 22 ന്
തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മേയ് 15 ന് നടക്കും. പ്ലസ് ടു (എച്ച്എസ്എസ്, വിഎച്ച്എസ്എസ്) ഫലപ്രഖ്യാപനം മേയ് 22നും പ്ലസ് വണ്‍ പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂണ്‍ 10നും നടക്കും. ആകെ 4,17,497 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്.
എസ്എസ്എല്‍സി ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ തന്നെ പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. മേയ് അവസാനത്തോടെ അതിന്റെ ഫലവും പ്രസിദ്ധീകരിക്കും.
മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ 16 മുതല്‍ ആരംഭിച്ചിരുന്നു. 72 മൂല്യ നിര്‍ണായ ക്യാമ്പുകളായിട്ടാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്ത് 89 ക്യാമ്പുകളിലായി ഇരുപത്തിനാലായിരത്തോളം അധ്യാപകരാണ് ഇക്കൊല്ലത്തെ മുല്യനിര്‍ണ്ണയ ക്യാമ്പില്‍ പങ്കാളിയായത്.
ഗള്‍ഫ് മേഖലയില്‍ പരീക്ഷ എഴുതാന്‍ കഴിയാതെ പോയ എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളുടെ ഫലം മോഡല്‍ പരീക്ഷയുടെയോ അല്ലെങ്കില്‍ ടേം പരീക്ഷകളുടെയോ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തയ്യാറാക്കുക. ഇതിനോടൊപ്പം നിശ്ചിത ശതമാനം ഗ്രേസ് മാര്‍ക്കും നല്‍കും. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടേത് ഒന്നാം വര്‍ഷ തിയറി പരീക്ഷാ മാര്‍ക്കിന്റെ അടിസ്ഥാനത്തിലും ഫലം നല്‍കുക.
മാര്‍ച്ച് 30നാണ് എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചത്. മാര്‍ച്ച് ആറ് മുതല്‍ 28 വരെയാണ് പ്ലസ്ടു പരീക്ഷ നടന്നത്. ഹയര്‍സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷങ്ങളിലായി ഒമ്പത് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
