തൊണ്ടര്‍നാട് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേട്; ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണം: സിപിഐ.

തൊണ്ടര്‍നാട്: തൊണ്ടര്‍നാട് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട നടന്ന ക്രമക്കേടില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐ. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ ആട്ടിന്‍കൂട്, റോഡ് കോണ്‍ക്രീറ്റ്, കിണര്‍ നിര്‍മ്മാണം, കോഴിക്കൂട് നിര്‍മ്മാണം എന്നിവയില്‍ അഴിമതി നടത്തിയ മുഴുവന്‍ വാര്‍ഡ് മെമ്പര്‍മാര്‍ക്കെതിരെയും ഈ പ്രവൃത്തിയുമായി ബന്ധപ്പെട്ട കരാറുകാര്‍ക്കെതിരെയും എംജിഎന്‍ആര്‍ഇജിഎ ജീവനക്കാര്‍ക്ക് എതിരെയും നടപടി സ്വീകരിക്കുന്നതിന് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും സി.പി.ഐ തൊണ്ടര്‍നാട് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വര്‍ഗീസ് ലാഭവനത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലോക്കല്‍ സെക്രട്ടറി എം ജെ ബേബി മണ്ഡലം കമ്മിറ്റി അംഗങ്ങളായ പൂവന്‍ മൊയ്തു മനോജ് വര്‍ഗീസ് ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സി ആര്‍ ബാലന്‍ ചോലയില്‍ പ്രകാശ് എന്നിവര്‍ സംസാരിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
mfsrrh