വയനാട് ടൂറിസം മേഖലയ്ക്ക് ആശ്വാസം! റിസോര്‍ട്ടുകള്‍, ഹോം സ്‌റ്റേകളുടെ നിയന്ത്രണങ്ങളില്‍ ഇളവ്

കല്‍പ്പറ്റ:മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട, തിരുനെല്ലി, തൊണ്ടര്‍നാട് എന്നീ ഗ്രാമ പഞ്ചായത്തുകളിലെയും, വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, വൈത്തിരി, മൂപ്പെയ്‌നാട് എന്നീ ഗ്രാമ പഞ്ചായത്തുകളിലെയും റിസോര്‍ട്ടുകള്‍, ഹോം സ്‌റ്റേകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിനുള്ള നിയന്ത്രണവും മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10,11,12 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്ത പ്രദേശത്തെ നോ ഗോ സോണ്‍ പ്രദേശത്തേയ്ക്കുള്ള പ്രവേശനത്തിനുള്ള നിയന്ത്രണവും ഒഴിവാക്കി വയനാട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. എന്നാല്‍ മാനന്തവാടി താലൂക്ക് പരിധിയിലെ തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ മക്കിമല, കമ്പമല എന്നിവിടങ്ങളിലേയും വൈത്തിരി താലൂക്ക് പരിധിയിലെ മേപ്പാടി ഗ്രാമ പഞ്ചായത്തിലുള്ള തൊള്ളായിരം കണ്ടിയിലെയും റിസോര്‍ട്ടുകള്‍, ഹോം സ്‌റ്റേകള്‍ എന്നിവ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള നിയന്ത്രണം തുടരുന്നതാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
hqff1z
y4sm68
6soe8x