അന്താരാഷ്ട്ര പുരസ്‌ക്കാരവുമായി വയനാട് സ്വദേശിനി

ജര്‍മ്മനി: ജര്‍മനിയിലെ, പ്രശസ്ത ഗവേഷണ സ്ഥാപനമായ, ഫ്രൌണ്‍ഹോഫര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സോളാര്‍ എനര്‍ജി സിസ്റ്റംസ് (Fraunhofer Institute for Solar Energy Systems) നല്‍കുന്ന മികച്ച മാസ്റ്റര്‍ തീസീസ് പുരസ്‌ക്കാരം, വയനാട് സ്വദേശിയായ ആതിര ഷാജിക്ക് ലഭിച്ചു.
യൂറോപ്പിലെ,ഏറ്റവും വലിയ,സോളാര്‍ എനര്‍ജി, ഗവേഷണ സ്ഥാപനമായ ഫ്രൌണ്‍ഹോഫര്‍ ഐഎസ്ഇ നവീന ഊര്‍ജ സാങ്കേതിക വിദ്യകളില്‍, ലോകത്തെ മുന്‍നിരയില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ്.
ആതിര ഷാജി, ഇവിടെ Thin Film and High Efficiency Silicon Solar Cells വിഭാഗത്തില്‍, ഡോ.ജൂലിയാനെ ബോര്‍ഷെര്‍ട് നയിച്ച സംഘത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. സോളാര്‍ സെല്ലുകളുടെ, കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള,നവീന മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുത്തായിരുന്നുആതിരയുടെ ഗവേഷണം.നിലവില്‍ ആതിര, നെതര്‍ലണ്ടിലെ, ആംസ്റ്റര്‍ഡാമില്‍, പ്രമുഖ ഗവേഷണ സ്ഥാപനമായ, AMOLF-ല്‍, ഭൗതികശാസ്ത്രത്തില്‍, പിഎച്ച്ഡി ഗവേഷണം തുടരുകയാണ്.
കേരളത്തിലെയും, വിശിഷ്ട്യാ വയനാട്ടിലെയും, പ്രകൃതി സൗന്ദര്യവും, കാലാവസ്ഥാ മാറ്റം മൂലമുണ്ടാവുന്ന ദുരന്തങ്ങളും ഉള്‍ച്ചേര്‍ന്നതായിരുന്നു, ആതിരയുടെ പ്രബന്ധം. ഈ പ്രബന്ധം ചിലവ് കുറഞ്ഞതും, പുനരുപയോഗിക്കാവുന്നതുമായ, ഊര്‍ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുകയും, സോളാര്‍ സെല്‍ സാങ്കേതികവിദ്യയില്‍, പെറോവ്‌സ്‌കൈറ്റ് (Perovskite) മെറ്റീരിയലിന്റെ പുരോഗതിക്കുള്ള പ്രാധാന്ന്യം അടിവരയിടുന്നതുമാണ്.
കാലാവസ്ഥാ ബോധവും, ശാസ്ത്രീയ നവീകരണവും സമന്യയിപ്പിച്ച ഈ തീസീസിനാണ് അവാര്‍ഡും, ഒരുലക്ഷം രൂപക്കുമുകളിലുള്ള, ക്യാഷ് െ്രെപസും ലഭിച്ചിരിക്കുന്നത്. വയനാട്ടിലെ, തവിഞ്ഞാലില്‍, ഉദയഗിരിയാണ് ആതിര ഷാജിയുടെ വീട്. കൊച്ചുവീട്ടില്‍ കെ.കെ ഷാജിയുടെയും, ശോഭയുടെയും മകളാണ് ആതിര. സഹോദരന്‍: അഖില്‍ ഷാജി. ഭര്‍ത്താവ് സാരംഗ് ദേവ് ജര്‍മനിയില്‍ പിഎച്ച്ഡി ചെയ്യുകയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
9ze2xf
a15g9b
3ga9tq