OPEN NEWSER

Friday 01. Aug 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അന്താരാഷ്ട്ര പുരസ്‌ക്കാരവുമായി വയനാട് സ്വദേശിനി

  • International
27 Jul 2025

ജര്‍മ്മനി: ജര്‍മനിയിലെ, പ്രശസ്ത ഗവേഷണ സ്ഥാപനമായ, ഫ്രൌണ്‍ഹോഫര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സോളാര്‍ എനര്‍ജി സിസ്റ്റംസ് (Fraunhofer Institute for Solar Energy Systems) നല്‍കുന്ന മികച്ച മാസ്റ്റര്‍ തീസീസ് പുരസ്‌ക്കാരം, വയനാട് സ്വദേശിയായ ആതിര ഷാജിക്ക്  ലഭിച്ചു.   
യൂറോപ്പിലെ,ഏറ്റവും വലിയ,സോളാര്‍ എനര്‍ജി, ഗവേഷണ സ്ഥാപനമായ ഫ്രൌണ്‍ഹോഫര്‍ ഐഎസ്ഇ  നവീന ഊര്‍ജ സാങ്കേതിക വിദ്യകളില്‍, ലോകത്തെ മുന്‍നിരയില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ്.
ആതിര ഷാജി, ഇവിടെ  Thin Film and High Efficiency Silicon Solar Cells വിഭാഗത്തില്‍, ഡോ.ജൂലിയാനെ ബോര്‍ഷെര്‍ട് നയിച്ച സംഘത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. സോളാര്‍ സെല്ലുകളുടെ, കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള,നവീന മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുത്തായിരുന്നുആതിരയുടെ ഗവേഷണം.നിലവില്‍  ആതിര, നെതര്‍ലണ്ടിലെ, ആംസ്റ്റര്‍ഡാമില്‍, പ്രമുഖ ഗവേഷണ സ്ഥാപനമായ, AMOLF-ല്‍, ഭൗതികശാസ്ത്രത്തില്‍, പിഎച്ച്ഡി ഗവേഷണം തുടരുകയാണ്.

 കേരളത്തിലെയും, വിശിഷ്ട്യാ വയനാട്ടിലെയും, പ്രകൃതി സൗന്ദര്യവും, കാലാവസ്ഥാ മാറ്റം മൂലമുണ്ടാവുന്ന ദുരന്തങ്ങളും ഉള്‍ച്ചേര്‍ന്നതായിരുന്നു, ആതിരയുടെ പ്രബന്ധം. ഈ പ്രബന്ധം ചിലവ് കുറഞ്ഞതും, പുനരുപയോഗിക്കാവുന്നതുമായ, ഊര്‍ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുകയും, സോളാര്‍ സെല്‍ സാങ്കേതികവിദ്യയില്‍, പെറോവ്‌സ്‌കൈറ്റ് (Perovskite)  മെറ്റീരിയലിന്റെ പുരോഗതിക്കുള്ള പ്രാധാന്ന്യം അടിവരയിടുന്നതുമാണ്. 

കാലാവസ്ഥാ ബോധവും, ശാസ്ത്രീയ നവീകരണവും സമന്യയിപ്പിച്ച ഈ തീസീസിനാണ് അവാര്‍ഡും, ഒരുലക്ഷം രൂപക്കുമുകളിലുള്ള, ക്യാഷ് െ്രെപസും ലഭിച്ചിരിക്കുന്നത്. വയനാട്ടിലെ, തവിഞ്ഞാലില്‍, ഉദയഗിരിയാണ് ആതിര ഷാജിയുടെ വീട്. കൊച്ചുവീട്ടില്‍ കെ.കെ ഷാജിയുടെയും, ശോഭയുടെയും മകളാണ് ആതിര. സഹോദരന്‍: അഖില്‍ ഷാജി. ഭര്‍ത്താവ് സാരംഗ് ദേവ് ജര്‍മനിയില്‍ പിഎച്ച്ഡി ചെയ്യുകയാണ്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   01-Aug-2025

bm1u4i


   31-Jul-2025

ygrlxi


✂    28-Jul-2025

4rwbfx


LATEST NEWS

  • ജില്ലാപഞ്ചായത്ത് വാര്‍ഡുകളുടെ പുനര്‍നിര്‍ണയം; ഹിയറിംഗ് പൂര്‍ത്തിയായി; വാര്‍ഡുകള്‍ 346 ആയി വര്‍ദ്ധിക്കും
  • വയനാടിന്റെ സാധ്യതകള്‍: സംരംഭകര്‍ക്ക് ദിശാബോധം പകര്‍ന്ന് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നിക്ഷേപ സംഗമം
  • 9 ആര്‍സിസി ഫൗണ്ടേഷനുകള്‍, ഭൂകമ്പം പ്രതിരോധിക്കുന്ന ഷിയര്‍ ഭിത്തികള്‍, ബ്രാന്‍ഡഡ് കമ്പനികളുടെ സാമഗ്രികള്‍...അറിയാം ടൗണ്‍ഷിപ്പിലെ വീടുകളുടെ സവിശേഷതകള്‍
  • ഉറ്റവരുറങ്ങുന്ന ഭൂമിയിലേക്ക് തകര്‍ന്ന ഹൃദയവുമായി വീണ്ടും അവരെത്തി; ചേര്‍ത്തു പിടിക്കാന്‍ ഒരു നാടാകെ ഒപ്പം ചേര്‍ന്നു
  • ദുരന്തബാധിതര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് യാഥാര്‍ഥ്യമായി; വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണവും നിര്‍വഹിച്ചു
  • മുണ്ടക്കൈ, പുത്തുമല ദുരന്തം: 49 പേര്‍ക്ക് കൂടി വീട്; വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കും;ആകെ 451 പേര്‍ക്ക് വീട്;പരിക്കേറ്റവരുടെ തുടര്‍ചികിത്സയ്ക്ക് 6 കോടി കൂടി; ദുരന്ത സ്മാരകം നിര്‍മ്മിക്കാന്‍ 99.93
  • ചൂരല്‍മല മുണ്ടക്കൈ പുനരധിവാസം ലോക്‌സഭയില്‍ ഉന്നയിച്ച് പ്രിയങ്ക ഗാന്ധി എം.പി.
  • ഹൃദയം തകരുന്ന ഓര്‍മ്മകളുമായി ഹൃദയഭൂമി !
  • ജനവാസ മേഖലയില്‍ പുള്ളിപ്പുലിയിറങ്ങി.
  • കഞ്ചാവുമായി യുവാവ് പിടിയിലായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show