വയോധിക ബസിടിച്ച് മരിച്ചു.

ചുണ്ടേല്‍: കാല്‍നടയാത്രികയായ വയോധിക ബസിടിച്ച് മരിച്ചു. കല്‍പ്പറ്റ മുണ്ടേരി ഗ്രേസ് വില്ലയില്‍ മേരി (76) ആണ് മരിച്ചത്. ഇന്ന് രാവിലെ ചുണ്ടേലില്‍ വെച്ച് സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന മേരിയെ, കോഴിക്കോട് നിന്ന് മാനന്തവാടിക്ക് വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ബസ്സിനടിയില്‍പ്പെട്ട് സാരമായി പരിക്കേറ്റ മേരിയെ ഉടനെ കല്‍പ്പറ്റയിലെ ലിയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭര്‍ത്താവ്: പരേതനായ വിന്‍സന്റ് സെല്‍വകുമാര്‍. മക്കള്‍: ബിജോയ് വിന്‍സന്റ് (ബഹ്‌റൈന്‍), സജിത വിന്‍സന്റ് (കോയമ്പത്തൂര്‍) മരുമകള്‍: മെറീറ്റ.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍