അറക്ക മമ്മൂട്ടി അനുസ്മരണം നടത്തി

പീച്ചങ്കോട്: പീച്ചങ്കോട് പ്രദേശത്തെ പാര്‍ട്ടിയുടെ തുടക്കക്കാരനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന അറക്ക മമ്മൂട്ടിയുടെ വേര്‍പാടിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് എസ്ഡിപിഐ പീച്ചങ്കോട് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു.പരിപാടി ബ്രാഞ്ച് പ്രസിഡന്റ് പൂളക്കോട് മുസ്തഫയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് എ.യൂസുഫ് ഉദ്ഘാടനം ചെയ്തു.മമ്മുട്ടിക്ക നീതിക്കും സമത്വത്തിനും വേണ്ടി ജീവിതാവസാനം വരെ പോരാടിയ മഹത് വ്യക്തിത്വമായിരുന്നുവെന്നും അത് നമ്മള്‍ മാതൃകയാക്കണമെന്നും എ യൂസുഫ് പറഞ്ഞു മമ്മൂട്ടിക്കയുടെ വിയോഗം പീച്ചങ്കോടിന് തീരാനഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജില്ലാ സെക്രട്ടറി എസ്.മുനീര്‍, മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി.സുലൈമാന്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ശേഷം നടന്ന ഫോട്ടോ അനാച്ഛാദനം ജില്ലാ ജനറല്‍ സെക്രട്ടറി പി.ടി സിദ്ധീഖ് നേതൃത്വം നല്‍കി.പരിപാടിയില്‍ മാനന്തവാടി മണ്ഡലം സെക്രട്ടറി സജീര്‍ എം.ടി, വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് ഷംസുദ്ധീന്‍ സി.എച്ച്,സെക്രട്ടറി കെ മുസ്തഫതുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.ഉസ്മാന്‍ കെ സ്വാഗതവും, ഷൗക്കത്ത് കെ നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍