പാടിച്ചിറ ക്വാറിയിലേക്ക് ജനകീയ മാര്‍ച്ച് നടത്തി

പാടിച്ചിറ: മുള്ളന്‍കൊല്ലി പാടിച്ചിറ ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപം കൃഷിയിടത്തില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയിലേക്ക് പ്രദേശവാസികള്‍ ജനകീയ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കിഴക്കേ ഭാഗത്ത് ഷിജ, കിഴക്കേ ഭാഗത്ത് ടോമി എന്നിവരുടെ കൃഷിയിടത്തില്‍ മുക്കം സ്വദേശി സുകുമാരന്‍ എന്നിവരുടെ ലൈസന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി ജന ജീവിതം പ്രതിസന്ധിയിലാക്കുന്നതായി ആരോപിച്ചാണ് ജനകീയ മാര്‍ച്ച് നടത്തിയത്. വലിയ സ്‌ഫോടനത്തിന്റെ ഭാഗമായി ചിതറുന്ന കരിങ്കല്‍ ചീളുകള്‍ സമീപത്തെ വീടുകളില്‍ പതിക്കുന്നു. പ്രദേശത്തെ വീടുകള്‍ക്ക് വിള്ളള്‍ വീഴുന്നു. പ്രദേശത്തെ കുഴല്‍കിണറുകളില്‍ കുടിവെള്ളത്തിന്റെ ലഭ്യത കുറയുകയുന്നു. ജീവഹാനി ഭയന്ന് കൃഷിയിടത്തില്‍ ധൈര്യമായി പണി എടുക്കാന്‍ സാധിക്കുന്നില്ല. ക്വാറിയുടെ സമീപ പ്രദേശത്ത് കൃഷി പണിക്ക് ആളെ കിട്ടാതെയായി സ്വന്തം വീടിന്റെ മുറ്റത്ത് കൂടി ധൈര്യമായി നടക്കാനോ കുട്ടികള്‍ക്ക് വീടിന് ഉള്ളില്‍ ഇരുന്ന് പഠിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി. ക്ഷീരമേഖലയെ ആശ്രമിച്ച് മാത്രം ജീവിക്കുന്ന സമീപത്തെ ആളുകള്‍ക്ക് പശുവിന് തീറ്റ പുല്ല് ശേഖരിക്കാന്‍ പോലും കൃഷിയിടത്തില്‍ ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നും സമരക്കാര്‍ ആരോപിച്ചു.
എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടില്‍ ക്വാറി മാഫിയകള്‍ വിലസുന്നു പ്രതിഷേധം കൂടുമ്പോള്‍ മാത്രം സ്‌പോടനത്തിന്റെ അളവ് കുറയ്ക്കുകയും പിന്നീട് രണ്ട് ദിവസം കഴിയുമ്പോള്‍ ഇരട്ടി ശക്തിയില്‍ വീണ്ടും തുടങ്ങുന്നു. ഇതിനേ തുടര്‍ന്ന് നിരവധി തവണ പ്രദേശ വാസികള്‍ ക്വാറിയുടെ പ്രവര്‍ത്തനം തടയുകയും വക്കേറ്റത്തില്‍ എത്തുകയും ഉണ്ടായി പ്രദേശവാസികള്‍ക്ക് കൊടുത്ത ഉറപ്പ് ലംഘിച്ച് വീണ്ടും സ്‌ഫോടനത്തിന്റെ അളവും സമയവും കൂട്ടിയതില്‍ പ്രതിഷേധിച്ച് ക്വാറിയിലേക്ക് ക്വാറി അടച്ച് പൂട്ടി പ്രവര്‍ത്തനം പൂര്‍ണ്ണമായി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നടത്തിയ മാര്‍ച്ചില്‍ സ്ത്രീകളടക്കം നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു.
മാര്‍ച്ച് ക്വാറിയുടെ കവാടത്തില്‍ പോലീസ് തടഞ്ഞു. ക്വാറിയിലേക്ക് പ്രതിഷേധ മാര്‍ച്ച് ഉണ്ടെന്ന് മനസിലാക്കിയ ക്വാറി ഉടമകള്‍ ഇന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ആയത് കൊണ്ട് ക്വാറിയുടെ മുമ്പില്‍ പ്രതിഷേധ യോഗം നടത്തി. ക്വാറി വിരുദ്ധ സമര സമിതി ചെയര്‍മാന്‍ തോമസ് പാഴൂക്കാല പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു .
,കണ്‍വീനര്‍ ചാള്‍സ് കിഴക്കേ ഭാഗത്ത് ' വാര്‍ഡ് മെമ്പര്‍ ലില്ലി തങ്കച്ചന്‍ , ശിവരാമന്‍ പാറക്കുഴി രാജന്‍ പാറയ്ക്കല്‍ 'സ്റ്റീഫന്‍ പുകുടിയില്‍ . ജസ്റ്റിന്‍ കടുപ്പില്‍ തോമസ് കുഞ്ചറാകട്ട് ജസ്റ്റസ് കിഴക്കേ ഭാഗത്ത് . അലക്‌സ് അയ്യനാം പറമ്പില്‍ . ടോമി ചൂനാട്ട് . ജയ്‌സന്‍ കിഴക്കേഭാഗത്ത് . സുസി കിഴക്കേ ഭാഗത്ത് ' ജീസ് കടുപ്പില്‍ എന്നിവര്‍ സംസാരിച്ചു
ടമഷമ്യമി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍