തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങി ആം ആദ്മി പാര്‍ട്ടി

കല്‍പ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്തിന്റെ ഭാഗമായി ആം ആദ്മി പാര്‍ട്ടി വയനാട് ജില്ലാ പ്രവര്‍ത്തക യോഗം കല്‍പ്പറ്റ ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ച് സംഘടിപ്പിച്ചു. യോഗത്തില്‍ പ്രകടന പത്രികയില്‍ ഉള്ളപ്പെടുത്തേണ്ട വിഷയങ്ങളെ കുറിച്ചും പരിഹാര മാര്‍ഗങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു.സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കി കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാന ചുമതലയുള്ള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഡല്‍ഹി മുന്‍ മേയറായ ഷെല്ലി ഒബ്രോയി വരും ദിവസങ്ങളില്‍ ജില്ലയിലെ മണ്ഡലം, ലോക്കല്‍ ബോഡി തല പ്രവര്‍ത്തകരുമായി കൂടി കാഴ്ച നടത്തുമെന്നും യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഡോ സുരേഷ്. എ.റ്റി അറിയിച്ചു.യോഗത്തില്‍ ജില്ലാ സെക്രട്ടറി പോള്‍സണ്‍ അമ്പലവയല്‍, മനു മത്തായി, ഗഫൂര്‍ കോട്ടത്തറ, ബാബു തച്ചറോത്ത് എന്നിവര്‍ വിശദീകരണം നടത്തി.കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് റഫീക്ക് കമ്പളക്കാട്,സെക്രട്ടറി സല്‍മാന്‍ എന്‍ റിപ്പണ്‍, ബത്തേരി മണ്ഡലം പ്രസിഡന്റ് ലിയോ മാത്യു മുള്ളന്‍കൊല്ലി, മാനന്തവാടി മണ്ഡലം സെക്രട്ടറി ജെയിംസ് പി. എ എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍