ഉരുള്‍ ബാധിതരുടെ ഡാറ്റ എന്റോള്‍മെന്റ് പുരോഗമിക്കുന്നു; രണ്ടാംദിനം 123 ഗുണഭോക്താക്കള്‍ വിവരങ്ങള്‍ കൈമാറി; എന്റോള്‍മെന്റ് നാളെ കൂടി

കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ ദുരന്തബാധിതര്‍ക്കായുള്ള തിരിച്ചറിയല്‍ കാര്‍ഡിന് ഡാറ്റ എന്റോള്‍മെന്റ് ക്യാംപ് വിജയകരമായി പുരോഗമിക്കുന്നു. പുനരധിവാസ ഗുണഭോക്ത്യ പട്ടികകളിലെ 123 ഗുണഭോക്താക്കളാണ് ഇന്ന് വിവരങ്ങള്‍ കൈമാറിയത്. ഇതോടെ 212 പേര്‍ തിരിച്ചറിയല്‍ കാര്‍ഡിന് ആവശ്യമായ വിവരങ്ങള്‍ കൈമാറി. ഡാറ്റ എന്റോള്‍മെന്റ് ക്യാംപ് അവസാന ദിനമായ നാളെ (ജൂലൈ 13) ഗുണഭോക്താക്കള്‍ കളക്ടറേറ്റിലെ എപിജെ ഹാളില്‍ സംഘടിപ്പിക്കുന്ന ക്യാംപില്‍ എത്തി വിവരങ്ങള്‍ ലഭ്യമാക്കണം. സര്‍ക്കാര്‍ നിബന്ധനകള്‍ പ്രകാരം ജില്ലാ ഭരണകൂടം അംഗീകരിച്ച് പുറത്തിറക്കിയ ഗുണഭോക്താക്കളുടെ ഫെയ്‌സ് ഒന്ന്, ഫേസ് രണ്ട് എ, ഫേസ് രണ്ട് ബി ലിസ്റ്റില്‍ ഉള്‍പ്പെട്ടതും മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് സ്ഥിരതാമസമുള്ളവരും ദുരന്തം നേരിട്ട് ബാധിച്ച കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുക.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
jne0b0