പോക്‌സോ കേസ്; പ്രതിക്ക് 60 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും

വൈത്തിരി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ (21) നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. 2023 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രധാന വിധി. പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ പ്രതി ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. വൈത്തിരി പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ ആയിരുന്ന ടി.എ അഗസ്റ്റിനാണ് കേസില്‍ അന്വേഷണം നടത്തി കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. സബ് ഇന്‍സ്‌പെക്ടര്‍ എം.കെ സലിം, അസി.സബ് ഇന്‍സ്‌പെക്ടര്‍ പി.ഷെറീന, എസ്.സി.പി.ഓ മാരായ പി.ഡി റെജി, പുഷ്പകുമാരി തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജി.ബബിത ഹാജരായി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
Sreejith