അടിസ്ഥാന പശ്ചാത്തല മേഖലയിലെ വികസനം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി പി.എ മുഹമ്മദ് റിയാസ്

തിരുനെല്ലി: അടിസ്ഥാന പശ്ചാത്തല മേഖലയില്‍ സാധ്യമാവുന്ന വികസനം നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാളിന്ദി പുഴക്ക് കുറുകെ 12.74 കോടി ചെലവില്‍ നിര്‍മ്മിച്ച നെട്ടറ പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കിഫ്ബിയിലുള്‍പ്പെടുത്തിയാണ് പാലം പൂര്‍ത്തീകരിച്ചത്. കാളിന്ദി നദിക്കു കുറുകെ 25 മീറ്റര്‍ നീളത്തില്‍ രണ്ട് സ്പാനുകള്‍ അടങ്ങിയ ആര്‍.സി.സി.ടി ഭീം സ്ലാബ് തരത്തിലുള്ള പാലമാണ് നിര്‍മിച്ചത്. 56.7 മീറ്റര്‍ നീളമുള്ള പാലത്തിന്റെ ആകെ വീതി 11 മീറ്ററാണ്. 8 മീറ്റര്‍ വിതിയില്‍ ബിസി സര്‍ഫേസിങ് പൂര്‍ത്തിയാക്കി. കാല്‍നട യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ഇരുഭാഗവും നടപാതയും പൂര്‍ത്തികരിച്ചിട്ടുണ്ട്. 1.5 കിലോമീറ്റര്‍ ദൂരത്തില്‍ ഏഴ് മീറ്റര്‍ വീതിയില്‍ മതിയായ സംരക്ഷണ ഭിത്തികള്‍, െ്രെഡനേജ് സംവിധാനങ്ങളോടെയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. നൂതനവും ഈടുനില്‍ക്കുന്നതുമായ രീതിയിലാണ് നിര്‍മ്മാണം. ഗതാഗത സുരക്ഷക്ക് പ്രാധാന്യം നല്‍കി റോഡ് മാര്‍ക്കിങ്ങുകള്‍, ട്രാഫിക് സേഫ്റ്റി ബോര്‍ഡുകള്‍ ഗാര്‍ഡ് പോസ്റ്റുകള്‍ ഫുട്പാത്ത് എന്നിവയും പ്രവൃത്തിയുടെ ഭാഗമായി പൂര്‍ത്തികരിച്ചിട്ടുണ്ട്. മതിയായ ഗതാഗത സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടിയിരുന്ന നെട്ടറ ഉന്നതി നിവാസികളുടെ യാത്ര ക്ലേശങ്ങള്‍ക്ക് പരിഹാരമാകുന്നതിനോടൊപ്പം സാമ്പത്തിക സാമൂഹിക മേഖലയിലെ ഉന്നമനത്തിനും പ്രവൃത്തി പൂര്‍ത്തികരണത്തിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ പ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രമായ തിരുനെല്ലി അമ്പലത്തില്‍ നിന്നും 1.5 കിലോ മീറ്റര്‍ മാത്രം മാറി സ്ഥിതി ചെയ്യുന്ന ഈ പാലം പ്രവൃത്തി പൂര്‍ത്തിയായതോടെ കാട്ടിക്കുളം തിരുനെല്ലി ഭാഗത്തേക്കുള്ള യാത്രകള്‍ സുഗമമാക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു അധ്യക്ഷനായ പരിപാടിയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി ബാലകൃഷ്ണന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കെ ജയഭാരതി, ജില്ലാപഞ്ചായത്ത് അംഗം എ.എന്‍ സുശീല, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. എം വിമല, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി. എന്‍. ഹരീന്ദ്രന്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ടീം ലീഡര്‍ ആര്‍.സിന്ധു, കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.ബി ബൈജു, കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് അസിസ്റ്റന്റ് എന്‍ജിനീയര്‍ വി.പി വിജയകൃഷ്ണന്‍, ഉദ്യോഗസ്ഥര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
y8t17i