OPEN NEWSER

Wednesday 13. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കില്‍

  • Keralam
12 Jul 2025

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി. 520 രൂപ കൂടിയതോടെ സംസ്ഥാനത്ത് ഒരു പവന് 73,120 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയാണ് വില ഉയര്‍ന്നത്. ഇതോടെ 9,140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില. 18 കാരറ്റിന് ഒരു ഗ്രാമിന് 7,479 രൂപയും പവന് 59,832 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 125 രൂപയും കിലോഗ്രാമിന് 1,25,000 രൂപയുമാണ്.തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുന്നത്.

 ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   13-Jul-2025

2psg7c


LATEST NEWS

  • ക്യൂ നിന്ന് മടുക്കേണ്ട: സ്മാര്‍ട്ടായി വയനാട്ടിലെ ഒ.പികള്‍
  • കാലവര്‍ഷ മുന്നൊരുക്കങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ഡി പി സി തീരുമാനം
  • വാഴയ്ക്ക് ഫംഗസ് ബാധ ആയിരത്തിലധികം നേന്ത്രവാഴകള്‍ നശിച്ചു;നഷ്ടപരിഹാരം ലഭിക്കാത്തത് ഇരുട്ടടിയെന്ന് കര്‍ഷകര്‍
  • കൂട്ടബലാത്സംഗ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു.
  • നായ്ക്കട്ടിയില്‍ കൃഷിനാശം വരുത്തുന്ന കാട്ടാനകളെ തുരത്താന്‍ 'ഓപ്പറേഷന്‍' ആരംഭിച്ചു; കുങ്കിയാനകളും രംഗത്ത്
  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവാക്കള്‍ക്ക് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • വേനല്‍ മഴ ശക്തമാകുന്നു; ഇന്നും 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • മാനന്തവാടിയില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്.
  • മാനന്തവാടിയില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്.
  • മാനന്തവാടിയില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show