OPEN NEWSER

Wednesday 18. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ലഹരി കടത്തിലെ മുഖ്യ കണ്ണിയും നിരന്തര കുറ്റവാളിയുമായ ജംഷീര്‍ അലി കാപ്പ നിയമ പ്രകാരം പിടിയില്‍ ;അറസ്റ്റ് ചെയ്തത് സംസ്ഥാനത്തെ ലഹരിക്കടത്ത് /കവര്‍ച്ചാ സംഘങ്ങളിലെ പ്രധാന കണ്ണിയെ

  • Kalpetta
12 Jul 2025

വൈത്തിരി : ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി കൊടും കുറ്റവാളിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ജില്ലയിലെ സ്ഥിരം കുറ്റവാളിയായ പൊഴുതന, പേരുംങ്കോട, കാരാട്ട് വീട്ടില്‍ കെ. ജംഷീര്‍ അലി (41) നെയാണ് തിരുവനന്തപുരം വര്‍ക്കലയില്‍ വച്ച് പോലീസ് പിടികൂടിയത്. ജയ്പൂരിലേക്ക് കടക്കുവാനുള്ള ശ്രമത്തിനിടെയാണ് പോലീസ് അതിവിദഗ്ദമായി ഇയാളെ പിടികൂടിയത്. മംഗലാപുരം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. നിരന്തര കുറ്റവാളിയായ ജംഷീറിനെതിരെ വൈത്തിരി, മേപ്പാടി, ഷോളൂര്‍മട്ടം, കൂനൂര്‍, കെണിച്ചിറ, കല്‍പ്പറ്റ, പടിഞ്ഞാറത്തറ, വെള്ളമുണ്ട പോലീസ് സ്‌റ്റേഷനുകളിലും, എക്‌സൈസിലും കൊലപാതകം, മോഷണം, പോക്‌സോ, ലഹരിക്കടത്ത്,കവര്‍ച്ച, അടിപിടി തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളുണ്ട്. തമിഴ്‌നാട് ഷോളര്‍മറ്റം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കോട്ടനാട് എസ്‌റ്റേറ്റില്‍ അതിക്രമിച്ചു കയറി സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചു കൊന്ന് കെട്ടിതൂക്കി കവര്‍ച്ച നടത്തിയ കേസിലും ഇയാള്‍ വിചാരണ നേരിട്ട് കൊണ്ടിരിക്കുകയാണ്. കൂടാതെ ഇയാള്‍ മുന്‍പും കാപ്പ നിയമ പ്രകാരമുള്ള നടപടിയുടെ ഭാഗമായി നാടുകടത്തപ്പെട്ടിട്ടുള്ളതും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതുമാണ്. വീണ്ടും കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെട്ടു വരികയായിരുന്ന ഇയാള്‍ക്കെതിരെ കാപ്പ നിയമ പ്രകാരം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ കളക്ടര്‍ ഉത്തരവിടുകയായിരുന്നു. ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കല്‍പ്പറ്റ ഡിവൈ.എസ്.പി പി.എല്‍ ഷൈജുവിന്റെ നിര്‍ദ്ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ എന്‍.വി ഹരീഷ് കുമാര്‍, പോലീസുകാരായ കെ.കെ വിപിന്‍, ഷബീര്‍ അലി, സതീഷ് കുമാര്‍, വി.പി ഷഹീര്‍, മുഹമ്മദ് സക്കറിയ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. ടമഷമ്യമി

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   13-Jul-2025

a0np0e


LATEST NEWS

  • പുള്ളി മാനിനെ കുരുക്ക് വെച്ച് പിടിച്ചു ഇറച്ചിയാക്കി വില്‍ക്കാന്‍ ശ്രമം; മൂന്ന് പേര്‍ പിടിയില്‍
  • കേളോംകടവ് പാലം പ്രവര്‍ത്തനോദ്ഘാടനം നാളെ
  • പാര്‍ക്ക് ചെയ്ത സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ സ്ത്രീയടക്കം രണ്ടു പേര്‍ പിടിയില്‍
  • കൗമാരക്കാരെ മര്‍ദ്ദിച്ച് പണം കവര്‍ന്ന കേസ്; ഒരാള്‍ കൂടി പിടിയില്‍; ഡിങ്കന്‍ എന്ന അജിത്തിനെ പിടികൂടിയത് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്ന്
  • കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു
  • വയനാട് മെഡിക്കല്‍ കോളേജ്: ഇനി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിപ്പ്
  • മുത്തങ്ങയില്‍ വന്‍ ഹാന്‍സ് വേട്ട; മൂന്നര ടണ്ണോളം ഹാന്‍സ് പിടികൂടി
  • വ്യാജ ട്രേഡിങ് വാഗ്ദാനം: വയനാട് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ നിക്ഷിപ്ത വനം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി
  • മുസ്‌ലിംലീഗ് മുണ്ടക്കൈചൂരല്‍മല പുനരധിവാസം; ഭവന സമുച്ചയത്തിന്റെ ആദ്യഘട്ട സമര്‍പ്പണം 28ന് 51 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show