OPEN NEWSER

Saturday 30. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് മഡ് ഫെസ്റ്റ് സീസണ്‍ 3 യ്ക്ക് തുടക്കമായി

  • S.Batheri
12 Jul 2025

ബത്തേരി: വനയാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ മഡ് ഫെസ്റ്റിന് തുടക്കമായി. മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'വയനാട് മഡ് ഫെസ്റ്റ്‌സീസണ്‍ 3' സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.ആദ്യ ദിനത്തെ മത്സര ഇനമായ മഡ് ഫുട്‌ബോളില്‍ ഏട്ട് മത്സരാര്‍ത്ഥികളുള്ള 14 പ്രൊഫഷണല്‍ ടീമുകളാണ് പങ്കെടുത്തത്. ഇതില്‍ എട്ട് ടീമുകള്‍ ജൂലൈ 15 ന് മാനന്തവാടി വള്ളിയൂര്‍കാവില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനക്കാര്‍ക്ക് 15000, 10000, 4000, 4000 രൂപ വീതം സമ്മാനമായി ലഭിക്കും. മഡ് ഫെസ്റ്റിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പ്, ടൂറിസം സംഘടനകളുടെ സഹകരണത്തോടെ ജൂലൈ 17 വരെയാണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി സപ്ത റിസോര്‍ട്ടിന് എതിര്‍വശത്തെ പൂളവയലില്‍ നടന്ന പരിപാടിയില്‍ എംഎല്‍എമാരായ ഐ സി ബാലകൃഷ്ണന്‍, ടി സിദ്ദീഖ്, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   13-Jul-2025

g8fdzk


LATEST NEWS

  • തിരുനെല്ലിയില്‍ നിന്ന് കൊട്ടിയൂരിലേക്ക് 'ഭൂതത്തെ പറഞ്ഞയച്ചു'
  • സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • പുകയില വിരുദ്ധ ദിനം; വയനാട് ജില്ലയില്‍ വ്യാപക പരിശോധനകളും ബോധവത്കരണവും നടത്തും
  • എബോള: കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
  • പുകയില വിരുദ്ധ ദിനം; വയനാട് ജില്ലയില്‍ വ്യാപക പരിശോധനകളും ബോധവത്കരണവും നടത്തും
  • ഹയര്‍ സെക്കന്‍ഡറിയില്‍ വയനാട് ജില്ലയ്ക്ക് 72.72 ശതമാനം വിജയം; വി.എച്ച്.എസ്.ഇയില്‍ സംസ്ഥാനത്ത് ഒന്നാമത്
  • കാട്ടാനയുടെ പരാക്രമം; വൈദ്യുത വേലി തകര്‍ത്തു
  • ചാരായ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു
  • സ്‌കൂട്ടര്‍ യാത്രികര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show