കര്‍ണാടകയില്‍ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു

പിണങ്ങോട്: കര്‍ണാടകയിലെ ഉണ്ടായ വാഹനാപകടത്തില്‍ പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു. പിണങ്ങോട് വാഴയില്‍ മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ ഗുണ്ടല്‍പേട്ട് ബേഗൂരില്‍ വെച്ചായിരുന്നു സംഭവം. റഫാത്ത് ഓടിച്ച ബൈക്ക് ലോറിയുടെ പിന്നില്‍ തട്ടിയ ശേഷം എതിരെ വന്ന ടവേരയില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.ഗുണ്ടല്‍പേട്ടില്‍ നിന്നും മൈസൂരിലേക്ക് ജോലി ആവശ്യാര്‍ത്ഥം പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അസ്ലം-റഹ്മത്ത് ദമ്പതികളുടെ മകനാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍