എടപ്പെട്ടി സ്‌കൂളില്‍ കലാപഠനക്യാമ്പ് നടത്തി

എടപ്പെട്ടി: കലാമേഖലയിലേക്ക് ചെറിയ കുട്ടികളെ ആകര്‍ഷിക്കുക, പിന്നോക്ക മേഖലയിലുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുക, കുട്ടികളുടെ കഴിവ് തിരിച്ചറിയുക എന്നീ ലക്ഷ്യങ്ങളോടെ വയനാട്ടിലെ കലാഅധ്യാപകര്‍ നടത്തുന്ന 'കൂട്ട് ' കലാപഠന ക്യാമ്പ് എടപ്പെട്ടി സ്‌കൂളില്‍ നടത്തി. കലാധ്യാപകരില്ലാത്ത വിദ്യാലയങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ചിത്രകല, സംഗീത അധ്യാപകരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.ക്യാമ്പ് മുട്ടില്‍ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകന്‍ പി എസ് ഗിരീഷ്‌കുമാര്‍, എസ് എം സി ചെയര്‍മാന്‍ എന്‍ സന്തോഷ്, എന്‍ പി ജിനേഷ്‌കുമാര്‍, എന്‍ ടി രാജീവ്, എം പി സുനില്‍കുമാര്‍, രാജേഷ് അഞ്ചിലന്‍, രാജന്‍ തരിപ്പിലോട്ട്, വിജി ജിജിത്ത്, എം എച്ച് ഹഫീസ് റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍