കസ്തൂര്‍ബാ ഗാന്ധി ദര്‍ശന്‍ വേദി പ്രതിഷേധ ധര്‍ണ്ണ നടത്തി

മാനന്തവാടി: കോട്ടയം മെഡിക്കല്‍ കോളേജിന്റെ കെട്ടിടം തകര്‍ന്ന് ബിന്ദു എന്ന സ്ത്രീ മരിക്കാന്‍ ഇടയായ സംഭവം കേരളത്തിലെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ അനാസ്ഥ കൊണ്ടാണ് എന്നും കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജിന്റെയും സ്ഥിതി ഇങ്ങിനെ തന്നെയാണെന്നും ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജി വെയ്ക്കണം എന്നും ആവശ്യപെട്ടുകൊണ്ട് മാനന്തവാടി നിയോജക മണ്ഡലം കസ്തൂര്‍ബാ ഗാന്ധി ദര്‍ശന്‍ വേദി പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. കസ്തൂര്‍ബാ ഗാന്ധി ദര്‍ശന്‍ വേദി വയനാട് ജില്ല ചെയര്‍പെഴ്‌സണ്‍ ചിന്നമ്മ ജോസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍പെഴ്‌സണ്‍ ലേഖ രാജീവന്‍ അദ്ധ്യക്ഷത വഹിച്ചു. പി.വി ജോര്‍ജ് സുനില്‍കുമാര്‍ . ഷൈലജ ജീസസ്. ശ്യാമളസുനില്‍, മീനാക്ഷി രാമന്‍, മേരി എം.ഡി ,ബീന സജി ,ഷൈജി ഷിബു, രജനി , ശാരദ, ആശഐപ്പ് , സ്മിത തോമസ് എന്നിവര്‍ സംസാരിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍