മാ കെയര്‍ പദ്ധതിക്ക് തരിയോട് തുടക്കമായി

തരിയോട്: വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കോമ്പൗണ്ടിന് പുറത്തേക്ക് പോകുന്നത് ഒഴിവാക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് പോഷകമൂല്യമുള്ള ഭക്ഷണങ്ങള്‍ മിതമായ നിരക്കില്‍ വിതരണം ചെയ്യുന്നതിനുമായി തരിയോട് പഞ്ചായത്തില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ തരിയോട് നിര്‍മ്മല ഹൈസ്‌കൂളില്‍ മാ കെയര്‍ എന്ന പേരില്‍ വിപണന കേന്ദ്രം ആരംഭിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് അധ്യക്ഷത വഹിച്ചു. എഡിഎംസി സലീന പദ്ധതി വിശദീകരണം നടത്തി. സ്‌കൂള്‍ പ്രവര്‍ത്തി സമയത്ത് വിവിധ ആവശ്യങ്ങള്‍ക്കായി കുട്ടികള്‍ പുറത്തുപോകുമ്പോള്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നത് ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടിയും ശുചിത്വമുള്ള അന്തരീക്ഷത്തില്‍ പോഷക മൂല്യമുള്ള ഭക്ഷണം, സ്‌കൂള്‍ സ്‌റ്റേഷനറികള്‍, ഓഫീസ് സ്‌റ്റേഷനറികള്‍, സാനിറ്ററി നാപ്കിനുകള്‍ തുടങ്ങിയവ ഇത്തരം കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുകയും ചെയ്യും. അതിലൂടെ കുടുംബശ്രീ സംരംഭകര്‍ക്ക് വരുമാന മാര്‍ഗ്ഗവുമായി ഇതു മാറുന്നതാണ്.
സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് പ്ലാശനാല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണന്‍, സിബില്‍ എഡ്വാര്‍ഡ്, നിര്‍മ്മല ഹൈസ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ഷിജു മാത്യു, ഡി പി എം സുഹൈല്‍, ജയേഷ്, സ്‌കൂള്‍ ലീഡര്‍ അലൂഷ്, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ മഹിജ എം എസ്, പ്രീത കെ പി, വിദ്യ മോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാധ മണിയന്‍ സ്വാഗതവും വൈസ് ചെയര്‍പേഴ്‌സണ്‍ ജസ്സി തോമസ് നന്ദിയും പറഞ്ഞു. സിഡിഎസ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, പിടിഎ ഭാരവാഹികള്‍, സിഡിഎസ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, സപ്പോര്‍ട്ടിംഗ് ടീം അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കാളികളായി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍