ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം

മാനന്തവാടി: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്നും പുറത്ത് പോകാതെ ലഘുഭക്ഷണം കഴിക്കാനും സ്‌റ്റേഷനറി സാധനങ്ങള്‍ വാങ്ങാനും സാഹചര്യമൊരുക്കി മാ കെയര്‍ പദ്ധതി.
മാനന്തവാടി ജിവിഎച്ച്എസ്എസില്‍ നടന്ന മാ കെയര്‍ ജില്ലാതല ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സ്‌കൂളുകളിലാണ് കുടുംബശ്രീയുടെ 'മാ കെയര്‍' പദ്ധതിയെത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ലഘുഭക്ഷണങ്ങള്‍, പാനീയങ്ങള്‍, സ്‌കൂള്‍ സ്‌റ്റേഷനറി സാധനങ്ങള്‍, സാനിട്ടറി നാപ്കിനുകള്‍ എന്നിവ സ്‌കൂള്‍ കോമ്പൗണ്ടിലെ കിയോസ്‌കില്‍ തന്നെ ലഭിക്കുന്നതാണ് പദ്ധതി.
കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ സ്ഥലം ലഭ്യമല്ലെങ്കില്‍ ഉപയോഗിക്കാതെ കിടക്കുന്ന ക്ലാസ് മുറികള്‍ ഇതിനായി ഉപയോഗിക്കും. കിയോസ്‌കില്‍ നിന്നും ഭക്ഷണ പാനീയങ്ങളും മറ്റു സാധനങ്ങളും മിതമായ നിരക്കിലാണ് വില്‍പ്പന നടത്തുക.
കുടുംബശ്രീ വനിതകള്‍ക്ക് വരുമാനം ലഭ്യമാക്കുന്നതോടൊപ്പം അവരുടെ ഉപജീവന മേഖല ശക്തിപ്പെടുത്താന്‍ കൂടി ലക്ഷ്യമിട്ടാണ് മാ കെയര്‍ കിയോസ്‌ക് പദ്ധതി നടപ്പാക്കുക. സ്‌കൂള്‍ സമയത്ത് വിദ്യാര്‍ത്ഥികള്‍ പുറത്തു പോകുന്നത് ഒഴിവാക്കാനാകുമെന്നതിന് പുറമെ അനാരോഗ്യകരമായ ഭക്ഷണങ്ങളും ലഹരി പദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്ന സാഹചര്യങ്ങള്‍ക്ക് തടയാനും സാധിക്കും.
കിയോസ്‌കുകള്‍ നടത്താന്‍ താല്‍പര്യമുള്ള സംരംഭകരെ സിഡിഎസിന്റെ പിന്തുണയോടെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാണ്. തെരഞ്ഞെടുക്കുന്നവര്‍ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംരംഭ മാതൃകയില്‍ കിയോസ്‌ക് നടത്തുന്നതിനാവശ്യമായ പരിശീലനം നല്‍കും. കുടുംബശ്രീയുടെ വിവിധ പദ്ധതികള്‍, കമ്യൂണിറ്റി എന്റര്‍െ്രെപസ് ഫണ്ട്, ലിങ്കേജ് വായ്പ, ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതം എന്നിവ വഴി സംരംഭം ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സഹായവും ലഭ്യമാക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍