ബസ്സും പിക്കപ്പും കൂട്ടിയിടിച്ചു

നീര്‍വാരം: നീര്‍വാരം അമ്മാനി കവലയില്‍ സ്വകാര്യ ബസും ദോസ്ത് പിക്കപ്പും കൂട്ടിയിടിച്ചു. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ പിക്കപ്പ് ഡ്രൈവര്‍ നീര്‍വാരം സ്വദേശി ബിനോയ്ക്ക് കാലിന് ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ദ്ധ ചികിത്സാര്‍ത്ഥം മേപ്പാടി വിംസ് ഹോസ്പ്പിറ്റലിലേക്ക് കൊണ്ടുപോയി. മറ്റു രണ്ട് പേര്‍ക്കും നിസാര പരിക്കുണ്ട്.
പിക്കപ്പിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. വാഹനത്തില്‍ കുടുങ്ങിയ ബിനോയി യെ രക്ഷപ്പെടുത്താന്‍ അഗ്‌നി രക്ഷാ സേനയെ വിളിച്ചെങ്കിലും യൂണിറ്റ് സ്ഥലത്തെത്തും മുന്‍പ് തന്നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍