OPEN NEWSER

Wednesday 21. Apr 2021
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബേഗൂര്‍ പിഎച്ച്സി ഡോക്ടറെ പിരിച്ചുവിട്ടു; നടപടി കുട്ടികള്‍ക്ക് വാക്സിന്‍ നിഷേധിക്കുകയും അമ്മമാരെ അപമാനിക്കുകയും ചെയ്തതിന്; വാര്‍ത്ത പുറത്ത് വിട്ടത് ഓപ്പണ്‍ ന്യൂസര്‍

  • Mananthavadi
19 Nov 2017

തലച്ചോര്‍ സംബന്ധമായ അസുഖങ്ങളാല്‍ വൈകല്യമുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ നിഷേധിക്കുകയും അമ്മമാരെ അപമാനിച്ചതുമായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ബേഗൂര്‍ പിഎച്ച്സിയിലെ ഡ്യൂട്ടി ഡോക്ടര്‍ ശിവദാസനെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജോലിയില്‍ ന്ിന്നും പിരിച്ചുവിട്ടു.പരാതി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഡോക്ടര്‍ വീഴ്ചവരുത്തിയതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഡിഎംഒ ഡോ ജിതേഷ് അറിയിച്ചു.തിരുനെല്ലി പഞ്ചായത്തിലെ ബേഗൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കരാര്‍ ഡോക്ടര്‍ക്കെതിരെയാണ് ഇന്നലെ നാലോളം അമ്മമാര്‍ പരാതിയുമായി രംഗത്ത് വന്നത്. തലച്ചോര്‍ സംബന്ധമായി രോഗങ്ങളാല്‍ അംഗവൈകല്യം സംഭവിച്ച നാല് കുട്ടികളുടെ അമ്മമാരായ കല്ലാച്ചി നരിപ്പറ്റ സ്വദേശിനി സബിത, കൊടുവള്ളി സ്വദേശിനി അശ്വതി, കതിരൂര്‍ സ്വദേശിനി സോണി, ചൊക്ലി സ്വദേശിനി ഷിജിന എന്നിവരാണ് ബേഗൂര്‍ പിഎച്ച്സി മെഡിക്കല്‍ ഓഫീസറിന് പരാതി നല്‍കിയത്. അസുഖബാധിതരായ തങ്ങളുടെ കുട്ടികളെ ചികിത്സിപ്പിക്കുന്നതിനായി തിരുനെല്ലിയിലെ വൈദ്യരുടെ അടുത്ത് ചികിത്സക്കായെത്തിയ ഇവര്‍ കാട്ടിക്കുളത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

 തുടര്‍ന്ന് ഇന്നലെ  കുട്ടികള്‍ക്ക് റുബെല്ല മീസില്‍സ് വാക്സിനേഷന്‍ എടുക്കുന്നതിനായി കുട്ടികളേയും കൊണ്ട് ബേഗൂര്‍ പിഎച്ച്സിയില്‍ പോയപ്പോഴാണ് ഡ്യൂട്ടി ഡോക്ടറായ ശിവദാസന്‍ ഇവരെ അപമാനിച്ചതായി പരാതിയുള്ളത്. വാക്സിനേഷന്റെ കാര്യം പറഞ്ഞപ്പോള്‍ ഡോക്ടര്‍ കളിയാക്കുകയും 'ഈ കുട്ടികള്‍ക്ക് വാക്സിനേഷന്‍ ആവശ്യമില്ലെന്നും, ഇവര്‍ വിവാഹിതരാകാന്‍ സാധ്യതയില്ലാത്തതുകൊണ്ട് വാക്സിനേഷന്‍ എടുക്കേണ്ട കാര്യമില്ലെന്നും' പറഞ്ഞു. കൂടാതെ പൊതുജനമധ്യത്തില്‍വെച്ച് തങ്ങളുെട കുട്ടികളുടെ അംഗവൈകല്യത്തെകുറിച്ച് വളരെ മോശമായി പരിഹസിക്കുകയും മാനസികമായി തങ്ങളെ പീഡിപ്പിക്കുകയും ചെയ്തതായി അമ്മമാരുടെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇക്കാര്യം ഓപ്പണ്‍ ന്യൂസര്‍ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്തിയതില്‍ ജില്ലാ ആരോഗ്യവകുപ്പിന് ഡോക്ടറുടെ ഭാഗത്തുനിന്നും വന്ന വീഴ്ച മനസ്സിലാകുകയും അതിന്റെ അടിസ്ഥാനത്തില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുകയുമാണുണ്ടായത്. ഡോക്ടര്‍ക്കെതിരെ തുര്‍ അന്വേഷണം നടത്തുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഭാവി നടപടികള്‍ സ്വീകരിക്കുമെന്നും ഡിഎംഒ ഡോ. ജിതേഷ് അറിയിച്ചു.

 

 

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നാല് കിലോഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • ഹൈ റിസ്‌ക് സമ്പര്‍ക്കം വന്നവര്‍ക്ക് 14 ദിവസം നിരീക്ഷണം നിര്‍ബന്ധം, പുതിയ മാര്‍ഗനിര്‍ദേശം
  • കൊവാക്‌സിന്‍ ഇരട്ട വ്യതിയാനം വന്ന കൊവിഡിന് ഉള്‍പ്പെടെ ഫലപ്രദം; ആശങ്കകള്‍ക്ക് വിരാമമിട്ട് ഐസിഎംആര്‍ റിപ്പോര്‍ട്ട്
  • സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സേവനങ്ങള്‍ മാത്രം
  • രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ കര്‍ശനമാക്കും
  • രണ്ടാം ഘട്ട കൊവിഡ് കൂട്ട പരിശോധന ഇന്ന് ആരംഭിക്കും
  • ലോക്ക്ഡൗണിന്റെ ആവശ്യമില്ല, കൊവിഡ് കൊടുങ്കാറ്റായി തിരിച്ചെത്തി, ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കും: പ്രധാനമന്ത്രി
  • പുഴയില്‍ തുരിശ് കലക്കി മീന്‍ പിടിക്കുന്ന മൂന്നംഗസംഘം അറസ്റ്റില്‍ ;പത്ത് കിലോ തൂരിശ്, കൊട്ടത്തോണി,വലകള്‍ എന്നിവ പിടിച്ചെടുത്തു 
  • നാളെ 44 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍
  • വാര്‍ഷിക പദ്ധതി വിനിയോഗം വയനാട് ജില്ല ഒന്നാമത്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show