മദ്യപിച്ചും അശ്രദ്ധമായും വാഹനമോടിക്കുന്നവര്‍ ജാഗ്രതൈ; കര്‍ശന നടപടികള്‍ തുടര്‍ന്ന് വയനാട് പോലീസ്; 6 മാസത്തിനുള്ളില്‍ 689 പേരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു; മദ്യലഹരിയില്‍ വാഹ

കല്‍പ്പറ്റ: മദ്യപിച്ചും മറ്റു ലഹരികള്‍ ഉപയോഗിച്ചും വാഹനമോടിക്കുന്നവര്‍ക്കെതിരെയും അപകടമുണ്ടാക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ തുടര്‍ന്ന് വയനാട് പോലീസ്. മദ്യപിച്ച് വാഹനമോടിച്ചതിന് ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി ആറു മാസത്തിനുള്ളില്‍ 1189 കേസുകളും വാഹനപകടങ്ങളില്‍ ജീവന്‍ പൊലിഞ്ഞതിന് 25 കേസുകളും രെജിസ്റ്റര്‍ ചെയ്തു. ഇതില്‍ 689 പേരുടെ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു. 2025 ജനുവരി 1 മുതല്‍ ജൂണ്‍ 23 വരെയുള്ള കണക്കാണിത്.ജൂണ്‍ എട്ടിന് മേപ്പാടി, മാപ്പിളത്തോട്ടം എന്ന സ്ഥലത്ത് വെച്ച് ബൊലേറോ ഇടിപ്പിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വയോധിക മരണപ്പെടുകയും യുവാവിന് പരിക്കേല്പിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു. െ്രെഡവറടക്കം നാല് പേരെ അറസ്റ്റ് ചെയ്തു. കൊലപാതകം, കൊലപാതക ശ്രമം എന്നീ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്താണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം നെല്ലാറച്ചാല്‍ വ്യൂ പോയിന്റില്‍ ട്രാക്ടറുമായി അഭ്യാസപ്രകടനം നടത്തിയ ആള്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിച്ചു വരികയാണ്. അനധികൃത റൈഡിംഗ് നടത്തിയതിനും പൊതുയിടത്തെ ശല്യത്തിനും പെര്‍മിറ്റ് വയലേഷനടക്കമുള്ള കൂടുതല്‍ വകുപ്പുകള്‍ ചുമത്താനും വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദ് ചെയ്യുന്നതിനടക്കമുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചു വരികയാണ്.
മദ്യപിച്ച് വാഹനമോടിച്ചതിന് ജില്ലയില്‍ കല്‍പ്പറ്റ സ്‌റ്റേഷനിലാണ് കൂടുതല്‍ കേസുകള്‍(187) രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാനന്തവാടി സ്‌റ്റേഷനില്‍ 138 കേസുകളും, ബത്തേരി സ്‌റ്റേഷനില്‍ 136 കേസുകളും ഇതുവരെ രജിസ്റ്റര്‍ ചെയ്തു.
പരിശോധനകള്‍ കര്‍ശനമായി തുടരും ജില്ലാ പോലീസ് മേധാവി
കല്‍പ്പറ്റ: വാഹന പരിശോധനകള്‍ കര്‍ശനമായി തുടരുമെന്നും മദ്യലഹരിയില്‍ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അറിയിച്ചു. മറ്റുള്ളവരുടെ ജീവന് ഹാനിയാകുന്ന അപകടപരമായ െ്രെഡവിംഗ് അനുവദിക്കില്ല. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ വാഹനമോടിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കും വാഹനഉടമകള്‍ക്കുമായിരിക്കും.