OPEN NEWSER

Sunday 07. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഉന്നത വിദ്യാഭ്യാസം : റൂസ ഗവ.മോഡല്‍ ഡിഗ്രി കോളെജില്‍ അഞ്ച് വിഷയങ്ങള്‍ക്ക് അംഗീകാരം

  • Mananthavadi
21 Jun 2025

മാനന്തവാടി: ഉന്നത വിദ്യാഭ്യാസ രംഗത്ത്  വയനാട് ജില്ലയ്ക്ക് നേട്ടമായി തൃശ്ശിലേരി റൂസ ഗവ.മോഡല്‍ ഡിഗ്രി കോളെജില്‍ അഞ്ച്  വിഷയങ്ങള്‍ക്ക് അംഗീകാരം. ബി. എസ്.സി ജിയോ ഇന്‍ഫോര്‍മാറ്റിക്‌സ് ആന്‍ഡ് റിമോട്ട് സെന്‍സിങ് (25 സീറ്റ് ), 
ബി. എസ്.സി സൈക്കോളജി ആന്‍ഡ് ന്യൂറോ സയന്‍സ് (25 സീറ്റ്) ബി. കോം ഫിനാന്‍സ് വിത്ത് ഫോറന്‍സിക് അക്കൗണ്ടിങ് (40 സീറ്റ്) ,ബി.എ ഇംഗ്ലീഷ് ഭാഷയും സാഹിത്യവും (30 സീറ്റ്), ബി. എ മലയാളം (30 സീറ്റ്)  വിഷയങ്ങള്‍ക്കാണ് കണ്ണൂര്‍ സര്‍വ്വകലാശാല അംഗീകാരം നല്‍കിയത്.   ഉന്നത വിദ്യാദ്യാസ സാധ്യതകള്‍ക്കായി ജില്ലയില്‍ നിന്നും ചുരമിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവും  മറ്റു ജില്ലകളെയും അയല്‍ സംസ്ഥാനങ്ങളെയും ആശ്രയിക്കുന്നതില്‍  മാറ്റം  സംഭവിക്കുകയാണ് കോളെജ് ആരംഭിക്കുന്നതോടെ. 


സര്‍വ്വകലാശാല അഫിലിയേഷന്‍ ലഭിച്ചതിനാല്‍ 20252026 അധ്യയന  വര്‍ഷത്തില്‍ തന്നെ ക്ലാസുകള്‍ ആരംഭിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെയാണ് ജില്ലയില്‍  മോഡല്‍ ഡിഗ്രി കോളേജ് അനുവദിച്ചത്. തൃശ്ശിലേരി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് കൈവശമുള്ള അഞ്ച് ഏക്കര്‍ ഭൂമി ഏറ്റെടുത്ത്  കോളെജിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു. 12 കോടി  ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ  കോളെജ്  നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അക്രെഡിറ്റഡ് ഏജന്‍സിയായ എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ 
ഡി.പി.ആര്‍ നടപടികള്‍  ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുകയാണ്. കോളെജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍  നിര്‍ദേശത്തെ തുടര്‍ന്ന് മോഡല്‍ കോളെജ് താത്ക്കാലികമായി ആരംഭിക്കുന്ന മാനന്തവാടി ഗവ കോളേജിലെ പഴയ കെട്ടിടവും മറ്റു സൗകര്യങ്ങളും  കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി പ്രൊഫ  സുകുമാരന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് വിലയിരുത്തി.ക്ലാസുകള്‍ ആരംഭിക്കേണ്ട  കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കും  സര്‍ക്കാര്‍ തുക അനുവദിച്ചു. റെഗുലര്‍ പഠനത്തിന് അവസരം ഉറപ്പാക്കി 
ന്യൂജനറേഷന്‍ കോഴ്‌സുകളെന്ന നിലയില്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ പുതിയ എഫ്.വൈ.യു.ജി.പി സിലബസാണ് മോഡല്‍ കോളെജ് പിന്തുടരുക. സര്‍വ്വകലാശാലയുടെ എഫ്.വൈ.യു.ജി.പി അഡ്മിഷന്‍ പോര്‍ട്ടല്‍ മുഖേന  കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ നല്‍ക്കാന്‍ സാധിക്കും. മോഡല്‍ ഡിഗ്രി കോളേജിലേക്കുള്ള സ്‌പെഷല്‍ ഓഫീസര്‍, ജൂനിയര്‍ സൂപ്രണ്ട്, ക്ലര്‍ക്ക് തസ്തികകളിലേക്ക് നിയമനവും നടത്തി കഴിഞ്ഞു. ആവശ്യമായ അധ്യാപകരുടെയും മറ്റ് അനധ്യാപകരുടെയും നിയമന നടപടികള്‍ പുരോഗമിക്കുകയാണ്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   22-Jun-2025

qs8mft


LATEST NEWS

  • ബസേലിയോസ് സ്‌കൂളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു
  • സംസ്ഥാനത്ത് മഴ കനക്കും; 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ആറിടത്ത് ഓറഞ്ച്
  • ഭക്ഷ്യവിഷബാധയെന്ന് സംശയം: നിരവധി കുട്ടികള്‍ ചികിത്സ തേടി
  • മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി രണ്ടുപേര്‍ പിടിയില്‍
  • അനധികൃത സ്വകാര്യ പ്രാക്ടീസ്: വയനാട് മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ വിജിലന്‍സ് പിടിയില്‍
  • നിയമ വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയ ഡോക്ടര്‍ക്കെതിരെ അന്വേഷണം
  • 210 പാക്കറ്റ് ഹാന്‍സുമായി വില്‍പ്പനക്കാരന്‍ പിടിയില്‍
  • സ്‌കൂള്‍ സമയത്തെ ടിപ്പര്‍ വാഹന സമയ നിയന്ത്രണത്തിന്റെ പേരില്‍ ആര്‍ടിഒ പോലീസ് ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കണം: ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു വയനാട് ജില്ലാ കമ്മിറ്റി
  • യുവാവ് പൊള്ളാച്ചിയില്‍ ട്രെയിന്‍ തട്ടി മരിച്ചു
  • ലൈംഗീകാതിക്രമ കേസില്‍ പ്രതിക്ക് തടവും പിഴയും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show