OPEN NEWSER

Tuesday 17. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് പുനരധിവാസ ടൗണ്‍ഷിപ്പ്: വീട് തെരഞ്ഞെടുക്കാത്ത 104 കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം വിതരണം ചെയ്തു; ആകെ വിതരണം ചെയ്തത് 16. 05 കോടി

  • Kalpetta
20 Jun 2025

കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റയില്‍ ഉയരുന്ന ടൗണ്‍ഷിപ്പില്‍ വീട് വേണ്ടെന്ന് തെരഞ്ഞെടുത്ത 104 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ വീതം വിതരണം ചെയ്തു. 
വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായാണ് ഗുണഭോക്താക്കള്‍ക്ക് തുക വിതരണം ചെയ്തത്. ആകെ 16, 05,00,000 രൂപയാണ് വിതരണം ചെയ്തത്.  ഇതില്‍ 2.8 കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും (എസ്ഡിആര്‍എഫ്) 13.52  കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ 
നിധിയില്‍ നിന്നുമാണ്. ടൗണ്‍ഷിപ്പില്‍ ആകെയുള്ള 402 ഗുണഭോക്താക്കളുടെ പുനരധിവാസ പട്ടികയില്‍ 107 പേരാണ് വീടിന് പകരം 15 ലക്ഷം രൂപ മതി 
എന്നറിയിച്ചത്. ഇതില്‍ രണ്ടു പേര്‍ നേരത്തെ 
അറിയിച്ചതില്‍ നിന്ന് വ്യത്യസ്തമായി ടൗണ്‍ഷിപ്പില്‍ വീട് വേണം എന്ന് കത്ത് നല്‍കി. ഒരാള്‍ എറാട്ടുകുണ്ട് ഉന്നതിയിലെ താമസക്കാരിയാണ്. ഉന്നതിയില്‍ ഉള്‍പ്പെട്ട ദുരന്തബാധിതരായ എല്ലാ കുടുംബങ്ങള്‍ക്കും മേപ്പാടി ഗ്രാമപഞ്ചായത്തില്‍ തന്നെ വീട് നല്‍കി പുനരധിവസിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ മൂന്ന് പേര്‍ ഒഴികെ ബാക്കിയുള്ള മുഴുവന്‍ പേര്‍ക്കുമാണ് ഇപ്പോള്‍ തുക വിതരണം ചെയ്തത്. 

ടൗണ്‍ഷിപ്പില്‍ വീടോ 15 ലക്ഷം രൂപയോ ലഭിച്ചു കഴിഞ്ഞവര്‍ക്ക് തുക കൈമാറി ലഭിക്കുന്ന മാസവും തൊട്ടടുത്ത മാസവും മാത്രമേ വീട്ടു വാടകയായി നിലവില്‍ നല്‍കുന്ന ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ. 
402 ഗുണഭോക്താക്കളില്‍ 292 പേരാണ് ടൗണ്‍ഷിപ്പില്‍ വീട് തെരഞ്ഞെടുത്തത്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   21-Jun-2025

ueb9dp


   21-Jun-2025

8kwpgp


LATEST NEWS

  • വയനാട് മെഡിക്കല്‍ കോളേജ്: ഇനി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിപ്പ്
  • മുത്തങ്ങയില്‍ വന്‍ ഹാന്‍സ് വേട്ട; മൂന്നര ടണ്ണോളം ഹാന്‍സ് പിടികൂടി
  • വ്യാജ ട്രേഡിങ് വാഗ്ദാനം: വയനാട് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ നിക്ഷിപ്ത വനം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി
  • മുസ്‌ലിംലീഗ് മുണ്ടക്കൈചൂരല്‍മല പുനരധിവാസം; ഭവന സമുച്ചയത്തിന്റെ ആദ്യഘട്ട സമര്‍പ്പണം 28ന് 51 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി
  • റവന്യൂ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ അതിവേഗം സുതാര്യമായി: മന്ത്രി കെ.രാജന്‍
  • കൊഴിഞ്ഞുപോക്ക് തടയാന്‍ കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യം: ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍; വയനാട് ജില്ലയുടെ വികസനത്തിന് 71.87 കോടിയുടെ പദ്ധതികള്‍
  • നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രം പരിചയപ്പെടാന്‍ വോട്ടുവണ്ടി
  • കഞ്ചാവുമായി ഇതര സംസ്ഥാനക്കാരന്‍ പോലീസിന്റെ പിടിയില്‍
  • വാലന്റൈന്‍സ് ഡേ: 'സ്‌ട്രെയ്‌ഞ്ചേഴ്‌സ് പാര്‍ട്ടി' യില്‍ എക്‌സൈസ് റെയ്ഡ്: രാസലഹരിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show