സിക്കിള്‍സെല്‍ അനിമീയ രോഗിസംഗമവും ബോധവല്‍ക്കരണ ക്ലാസും നടത്തി

പനമരം: കുടുംബശ്രീ സി.ഡി.എസും ആരോഗ്യ വകുപ്പും ട്രൈബല്‍ വകുപ്പും സംയുക്തമായി സിക്കിള്‍ സെല്‍അനിമീയ രോഗിസംഗമവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റം ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ രജനി ജെനീഷ് അധ്യക്ഷത വഹിച്ചു.മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ പോള്‍ ക്ലാസ്സ് നയിച്ചു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ്, എഫ്.എന്‍.എച്ച്.ഡബ്ല്യു.ആര്‍.പി ജയന്തി എം.എസ് നന്ദി രേഖപ്പെടുത്തി. ട്രൈബല്‍ ഓഫീസര്‍ ഷില്ലി, കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റര്‍ െ്രടനി, എഫ്.എന്‍.എച്ച്. ഡബ്ല്യു.ആര്‍.പി. മാരായ സീന സുകുമാരന്‍, നീതിമതി എന്നിവര്‍ സംസാരിച്ചു. സി. ഡി. എസ്. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ആനിമെറ്റര്‍മാര്‍ എന്നിവരുടെ സഹകരണം ഉണ്ടായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍