ജലാശയയങ്ങളിലും തോടുകളിലും പുഴയിലും ഇറങ്ങരുത്: വയനാട് ജില്ലാ കളക്റ്റര്‍

കല്‍പ്പറ്റ: പുഴകളിലും തോടുകളിലും പാടങ്ങളിലും ശക്തമായ ഒഴുക്കുള്ളതിനാല്‍ മീന്‍ പിടിക്കുന്നതിനോ കുളിക്കുന്നതിനോ നീന്തുന്നതിനോ ഇറങ്ങരുതെന്ന് വയനാട് ജില്ലാ കളക്റ്റര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. സാഹസിക വിനോദങ്ങളിലേര്‍പ്പെടുകയോ .വെള്ളച്ചാട്ടങ്ങള്‍ക്ക് സമീപം പോവുകയോ ചെയ്യരുത്. കുട്ടികളെ ജലാശയങ്ങളിലേക്ക് കുളിക്കാനോ കളിക്കാനോ വിടരുത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്റ്റര്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍