അബ്ദുള്‍ സലാമിന് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍

കല്‍പ്പറ്റ: 2023 വര്‍ഷത്തെ സംസ്ഥാന പൊലീസ് മേധാവിയുടെ സൈബര്‍ കുറ്റന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഹോണര്‍ വയനാട് സൈബര്‍ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുല്‍ സലാം കെ എ അര്‍ഹനായി. 2023 ല്‍ കല്‍പ്പറ്റ സ്വദേശിയെ സൈബര്‍ തട്ടിപ്പിന് ഇരയാക്കി 18 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയക്കാരനെ ബാംഗ്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്ത കേസിലാണ് അവാര്‍ഡ് ലഭിച്ചത്. 2021 മുതല്‍ വയനാട് സൈബര്‍ പൊലീസ് സ്‌റ്റേഷനില്‍ ജോലി ചെയുന്ന അബ്ദുല്‍ സലാം വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി സൈബര്‍ കുറ്റവാളികളെ പിടികൂടിയ സൈബര്‍ പൊലീസ് സംഘത്തില്‍ പങ്കെടുത്തിട്ടുണ്ട്.
വയനാട് വെണ്ണിയോട് സ്വദേശിയായായ ഇദ്ദേഹത്തിന് 2019 ല്‍ മേപ്പാടിയില്‍ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തിയ കേസുകളില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ ലഭിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍