വിദേശ മദ്യവുമായി അറസ്റ്റില്‍

മാനന്തവാടി: ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം അളവില്‍ കൂടുതല്‍ കൈവശം വച്ചയാള്‍ പിടിയില്‍. പാലിയാണ കലേഷ് നിവാസില്‍ ടി.പി. കരുണാകരന്‍ (58) ആണ് അറസ്റ്റിലായത്. മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ പി.കെ. ചന്തുവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് പാലിയാണയില്‍ നടത്തിയ പരിശോധനയിലാണ് കരുണാകരന്‍ പിടിയിലായത്. 10 കുപ്പികളിലായിപ്ലാസ്റ്റിക് ചാക്കില്‍ സൂക്ഷിച്ച അഞ്ച് ലിറ്റര്‍ മദ്യമാണ് ഇയാളില്‍നിന്നു കസ്റ്റഡിയിലെടുത്തത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍