സംരംഭങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ വയനാട് ജില്ലയില്‍ അനുകൂല സാഹചര്യം: വയനാട് ജില്ലാ കളക്ടര്‍

മുട്ടില്‍: സംരംഭങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് വയനാട് ജില്ലയിലെന്നും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തി മുന്നോട്ടു വരുന്ന യുവതീയുവാക്കള്‍ക്ക് കൃത്യമായ മാര്‍ഗദര്‍ശനം നല്‍കേണ്ടതുണ്ടെന്നും ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ. ലോക ബാങ്ക് സഹകരണത്തോടെ വ്യവസായ വാണിജ്യ വകുപ്പ് മുട്ടില്‍ ജില്ലാ വ്യവസായ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര എംഎസ്എംഇ ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. വ്യവസായ വികസനത്തിന് വലിയ മാറ്റങ്ങള്‍തന്നെ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും വിവിധ പദ്ധതികളിലൂടെ സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ സംരംഭകര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലയില്‍ ആകെ 6943 എംഎസ്എംഇ (സൂക്ഷ്മ, ചെറുകിട, ഇടത്തരം) സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിലൂടെ 40680 ലക്ഷം രൂപയുടെ നിക്ഷേപവും 43530 ആളുകള്‍ക്ക് തൊഴിലും ലഭ്യമായിട്ടുണ്ട്.
ജില്ലയില്‍ നിലവില്‍ രണ്ട് പരമ്പരാഗത വ്യവസായ സംരംഭങ്ങളാണുള്ളത്; കളിമണ്‍ പാത്ര നിര്‍മ്മാണ യൂണിറ്റുകളും നെയ്ത്ത് യൂണിറ്റുകളും. ചുണ്ടയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ 29 സംരംഭങ്ങള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നു.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബി ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരള സ്‌റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ (കെഎസ്എസ്‌ഐഎ) ജില്ലാ പ്രസിഡന്റ് പി ഡി സുരേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ടി എം മുരളീധരന്‍, ജില്ലാ ഇന്‍ഫര്‍മഷന്‍ ഓഫീസര്‍ പി റഷീദ് ബാബു, കെഎസ്എസ്‌ഐഎ ജില്ലാ സെക്രട്ടറി മാത്യു തോമസ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ പി എസ് കലാവതി, ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ അശ്വിന്‍ പി കുമാര്‍, താലൂക്ക് വ്യവസായ ഓഫീസര്‍ എന്‍ അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു.
വ്യവസായ മേഖലയില്‍ സമഗ്ര സംഭാവന നല്‍കിയ
ജില്ലയിലെ മുതിര്‍ന്ന സംരംഭകനായ ഡോ വി സത്യാനന്ദന്‍ നായര്‍, യുവസംരംഭകനായ അലന്‍ റിന്‍ടോള്‍, സംസ്ഥാന കരകൗശല അവാര്‍ഡ് ജേതാവ് സി പി ശശികല, ജില്ലാ കരകൗശല വിദഗ്ധനായ ഷാജി മുന്തിയാനിപുരം, സി ശ്രീജിത്, കിഷോര്‍ ബാബു, പി ജയാംബിക എന്നിവരെ ജില്ലാ കളക്ടര്‍ ആദരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍