ബാണസുര ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു

പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാമിലെ ഒരു സ്പില്‍വെ ഷട്ടര്‍ തുറന്നു. ജാഗ്രത നിര്‍ദ്ദേശമായി മൂന്ന് തവണ സൈറണ്‍ മുഴക്കിയശേഷം ഇന്ന് രാവിലെ 10 മണിയോടെ 10 സെന്റിമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തി ഘട്ടം ഘട്ടമായി കാരമാന്‍ തോട്ടിലൂടെ അധിക ജലം ഒഴുക്കി വിട്ടു. കാരമാന്‍ തോടിന്റെ ഇരുകരകളിലുമുള്ള ആളുകള്‍ ജാഗ്രത പാലിക്കണമെന്നും പുഴയിലേക്ക് ഇറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിരുന്നു. പുഴയുടെ തീരങ്ങളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. അടിയന്തര സാഹചര്യങ്ങളില്‍ എമര്‍ജന്‍സി ഓപ്പറേറ്റിങ് സെന്ററിലെ 1077 നമ്പറില്‍ വിളിക്കാം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍