സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: നാളെ മഴ കനക്കും; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ അതിശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് രണ്ട് ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പ് (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചു. നാളെ അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇന്ന് 10 ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്.നാളെ വയനാട്, മലപ്പുറം, ഇടുക്കി, കോട്ടയം പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നാളെ മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടായതിനാല്‍ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നു. മറ്റന്നാള്‍ മുതല്‍ മഴയുടെ ശക്തി കുറയുമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. പിന്നീടുള്ള രണ്ട് ദിവസങ്ങളില്‍ കാര്യമായ മഴയ്ക്ക് സാധ്യതയില്ല. എന്നാല്‍ ഇന്നും നാളെയും ഓറ!ഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന വയനാട്ടിലും ഇടുക്കിയിലും മഴക്കെടുതി മുന്നറിയിപ്പുകള്‍ ജനങ്ങള്‍ ശ്രദ്ധിക്കണം. ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം അപകടസാധ്യതാ മേഖലകളില്‍ നിന്ന് മാറി താമസിക്കണം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍