അപകടഭീഷണിയുയര്‍ത്തുന്ന മരം മുറിച്ചുമാറ്റാന്‍ നടപടിയില്ല.

പുല്‍പ്പള്ളി: ബത്തേരി പുല്‍പ്പള്ളി സംസ്ഥാന പാതയില്‍ അപകടഭീഷണിയായി നില്‍ക്കുന്ന മരം മുറിച്ചുമാറ്റാന്‍ നടപടിയില്ല. പുല്‍പ്പള്ളി സുല്‍ത്താന്‍ ബത്തേരി റോഡില്‍ കളനാടിക്കൊല്ലി എത്തുന്നതിന് മുന്‍മ്പ് ആമീസ് ഹോംസ്‌റ്റേക്ക് സമീപമാണ് തേക്ക് മരം റോഡിലേക്ക് ചെരിഞ്ഞുനില്‍ക്കുന്നത്. ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി. വിദ്യാര്‍ഥികളും വാഹനങ്ങളും പതിവായി പോകുന്ന പ്രധാന റോഡാണിത്. എത്രയും മരം മുറിച്ചുമാറ്റി അപകടം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍