ചെറുപുഷ്പ്പ മിഷന്‍ ലീഗ് സഭാ സമ്പര്‍ക്ക മാധ്യമ ദിനമാചരിച്ചു

പുല്‍പ്പള്ളി: ചെറുപുഷ്പ്പ മിഷന്‍ ലീഗ് ശിശുമല ശാഖയുടെ നേതൃത്വത്തില്‍ സഭാ സമ്പര്‍ക്ക മാധ്യമ ദിനം ആചരിച്ചു.മാധ്യമപ്രവര്‍ത്തകര്‍അഭിമുഖീകരിക്കുന്നവെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നു. നിഷ്പക്ഷമായി സത്യസന്ധതയോടെ മാധ്യമ പ്രവര്‍ത്തനം നടത്തണമെന്നും അതിന് പുതിയ തലമുറ ആധുനിക സാങ്കേതിക വിദ്യ പഠിച്ചു മുന്നോട്ട് വരണമെന്നും 36 വര്‍ഷമായി മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന സാജന്‍ കുടിലില്‍ തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെന്ന നിലയില്‍ അഭിമുഖീകരിച്ച വെല്ലുവിളികളും ഉത്തരവാദിത്വങ്ങളും അദ്ദേഹം വിവരിച്ചു.വികാരി ഫാ.ബിജു മാവറ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
ലിഡിയ കവളക്കാട്ട്, ജിതിന്‍ പരുന്തനോലില്‍ ,സണ്‍ഡേസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോണ്‍സണ്‍ കുളിരിയേല്‍, കുമാരി ആര്‍ഷ കാക്കോനാല്‍ എന്നിവര്‍ പ്രസംഗിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍